കണ്ണൂരിൽ നിന്ന് ഗവി, കാന്തല്ലൂർ, മൂന്നാർ; KSRTCയുടെ SUMMER VACATION ബജറ്റ് വിനോദ യാത്രകൾ ഇങ്ങനെ

ksrtc budget tourism cell kannur tripupdates.in

കണ്ണൂർ. KSRTC കണ്ണൂർ ബജറ്റ് ടൂറിസം സെൽ SUMMER VACATION അടിച്ചുപൊളിക്കാൻ മികച്ച ബജറ്റ് വിനോദ യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം ഏതാനും യാത്രകൾ കൂടിയാണ് ഇനിയുള്ളത്. അതും ഏറ്റവും മികച്ച സമ്മർ വിനോദ കേന്ദ്രങ്ങളിലേക്കും.

കേരളത്തിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയിലേക്ക് മേയ് 19നാണ് കണ്ണൂരിൽ നിന്ന് യാത്ര ഒരുക്കിയിരിക്കുന്നത്.  90 കിലോമീറ്റർ വനത്തിനുള്ളിലൂടെയുള്ള അതിമനോഹര യാത്രയും ഗവിയിലെ ബോട്ടിങ്ങുമെല്ലാമാണ് ഈ പാക്കേജിന്റെ സവിശേഷത. കൂടാതെ മൂന്നാറിലേക്കും കാന്തല്ലൂരിലേക്കും മേയ് 17, 24 തീയതികളിൽ പ്രത്യേക പാക്കേജുകളുണ്ട്. 4,230 രൂപയാണ് നിരക്ക്. 4100 രൂപയ്ക്ക് വാഗമൺ ചതുരംഗപ്പാറ യാത്രയുമുണ്ട്. മേയ് 23ന് ഗവി-കുമിളി യാത്രയുമുണ്ട്.

കോഴിക്കോട്ടെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഏകദിന പാക്കേജും കണ്ണൂരിൽ നിന്നുണ്ട്. ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം, മീന്തുള്ളിപ്പാറ, വാച്ച് ടവർ, കരയാത്തുംപാറ തുടങ്ങി പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്കുള്ള ഈ യാത്ര മേയ് മെയ് 19നാണ്. രാവിലെ 6.30ന് പുറപ്പെട്ട്, രാത്രി 8.30ഓടെ കണ്ണൂരിൽ തിരിച്ചെത്താം. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ചായയും ഉൾപ്പെടെ ഒരാൾക്ക് 960 രൂപയാണ് ഈ യാത്രയുടെ ചെലവ്.

വയനാട്ടിലേക്ക് കണ്ണൂരിൽ നിന്നും എല്ലാ മാസവും ഏകദിന പാക്കേജും നടത്തുന്നുണ്ട്. ജംഗിൾ സഫാരിയും ഉൾപ്പെടുന്ന ഈ യാത്രയ്ക്ക്  ഒരാൾക്ക് 2,600 രൂപയാണ് നിരക്ക്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 8089463675

Legal permission needed