KSRTC CITY RIDE ഇനി 200 രൂപ; തിരുവനന്തപുരത്തെ ഓപൺ ഡബിൾ ഡെക്കർ ബസിന് ഓൺലൈൻ ബുക്കിങ്ങും

ksrtc open double decker electric bus trip updates

തിരുവനന്തപുരം. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിൽ തിരുവനന്തപുരം നഗരം ചുറ്റിക്കാണാവുന്ന KSRTC CITY RIDE സർവീസ് നിരക്ക് വർധിപ്പിച്ചു. മുകളിലെ ഓപൺ ഡെക്കിൽ 200 രൂപയും താഴെ നിലയിൽ 100 രൂപയുമാണ് ഇനി മുതൽ ഈടാക്കുന്ന നിരക്ക്. കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിൽ ഓൺലൈനായും സിറ്റി റൈഡ് ബുക്ക് ചെയ്യാം.

വിനോദസഞ്ചാരികൾക്കും അനന്തപുരി നഗരക്കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർക്കും മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ ബസ് സർവീസ് നടത്തുന്നത്. ഏറെ ജനപ്രീതി നേടിയ ഈ സിറ്റി റൈഡിനായി അവധി സീസണിലും മറ്റും വിവിധ ജില്ലകളിൽ നിന്നുള്ളൾപ്പെടെ ഓട്ടേറെ വിനോദ സഞ്ചാരികളാണ് എത്തുന്നത്. സർവീസ് ഹിറ്റായതോടെ ഈ ബസിൽ നിന്നുള്ള വരുമാനവും വർധിച്ചു.

എല്ലാ ദിവസവും വൈകീട്ട് 3 മണി മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവേളകളിലാണ് സർവീസുള്ളത്. ഇരു നിലകളിലുമായി 65 സീറ്റുകളാണുളളത്. കിഴക്കേകോട്ടയിൽ നിന്നാരംഭിച്ച് സ്റ്റാച്യു, പാളയം, വെള്ളയമ്പലം, കവടിയാർ എത്തി തിരിച്ച് പാളയം, വി ജെ റ്റി ഹാൾ, പേട്ട, ചാക്ക, ശംഖുമുഖം, ലുലു മാൾ എത്തി തിരിച്ച് ബൈപാസ് വഴി കിഴക്കേകോട്ടയിൽ എത്തിച്ചേരുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിട്ടുള്ളത്. യാത്രയിൽ ലഘുഭക്ഷണവും പാനീയവും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സജ്ജീകരണവും ബസിലുണ്ട്.

ksrtc double decker bus city ride trip updates

ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ചാർട്ടേർഡ് ട്രിപ്പ് സേവനവും ലഭ്യമാണ്. വെഡ്ഡിംഗ് ഷൂട്ട്, ബർത്ത് ഡേ പാർട്ടി, ഫിലിം ഷൂട്ടിംഗ് , അഡ്വർടൈസ്‌മെന്റ്, കാമ്പൈൻസ് എന്നിവയ്ക്കായുള്ള പാക്കേജുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9188619378. onlineksrtcswift.com ൽ ഓൺലൈനായും ബുക്ക് ചെയ്യാം.

Legal permission needed