മൂന്നാർ, വാഗമൺ, മലക്കപ്പാറ; ഒക്ടോബറിൽ മലപ്പുറത്ത് നിന്നുള്ള KSRTC ഉല്ലാസ യാത്രകൾ

ksrtc budget trip updates

സെപ്റ്റംബറിൽ വൈകിയെത്തിയ മഴയിൽ കുളിച്ച മുന്നാറിലേക്കും വാഗമണിലേക്കും മലക്കപ്പാറയിലേക്കും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും KSRTCയോടൊപ്പം ഒക്ടോബറിൽ പോക്കറ്റ് കാലിയാക്കാതെ ഒരു ഉല്ലാസ യാത്ര പ്ലാൻ ചെയ്താലോ? ആകർഷകമായി ബജറ്റ് ട്രിപ്പുകളാണ് കെഎസ്ആർടിസി മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി ഒരുക്കിയിട്ടുള്ളത്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നാണ് യാത്രകൾ. തീയതിയും സമയക്രമവും ബുക്ക് ചെയ്യേണ്ടത് എങ്ങനെയെന്നും തുടർന്നു വായിക്കാം.

മൂന്നാർ
മലപ്പുറത്ത് നിന്ന് ഒക്ടോബറിൽ ഏറ്റവും കൂടുതൽ ബജറ്റ് ട്രിപ്പുകൾ മുന്നാറിലേക്കാണ്. മലപ്പുറം ഡിപ്പോയിൽ നിന്ന് ഒക്ടോബർ 07, 14, 21, 28 എന്നീ ദിവസങ്ങളിലും പെരിന്തൽമണ്ണയിൽ നിന്ന് ഒക്ടോബർ 23നും, പൊന്നാനിയിൽ നിന്ന് ഒക്ടോബർ 1, 22 എന്നീ തിയതികളിലുമാണ് മൂന്നാർ ട്രിപ്പുകൾ. മലപ്പുറത്തു നിന്നും പെരിന്തൽമണ്ണയിൽ നിന്നും പുലർച്ചെ നാലിനും പൊന്നാനിയിൽ നിന്ന് പുലർച്ചെ അഞ്ചിനുമാണ് ഈ ദിവസങ്ങളിൽ യാത്ര ആരംഭിക്കുക.

അതിരപ്പള്ളി, മലക്കപ്പാറ
സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ഇടങ്ങളാണിത്. മലപ്പുറത്ത് നിന്ന് ഒക്ടോബർ 01, 08, 15, 22, 29 എന്നീ ദിവസങ്ങളിലാണ് അതിരപ്പള്ളി, മലക്കപ്പാറ യാത്രകൾ. പുലർച്ചെ നാലിന് പുറപ്പെടും. പെരിന്തൽമണ്ണയിൽ നിന്ന് ഒക്ടോബർ 22നും, നിലമ്പൂരിൽ നിന്ന് ഒക്ടോബർ 8നും, പൊന്നാനിയിൽ നിന്ന് ഒക്ടോബർ 14, 29 തീയതികളിലും മലക്കപ്പാറയിലേക്ക് ട്രിപ്പുകളുണ്ട്.

വാഗമൺ
മൂന്നാറിനെ അപേക്ഷിച്ച് സഞ്ചാരികൾ അടുത്ത കാലത്തായി കൂടുതലായി എത്തുന്ന വിനോദ സന്ദർശന കേന്ദ്രമായി വാഗമൺ മാറിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാന്റിലിവർ ഗ്ലാബ് ബ്രിജ് കൂടി വന്നതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചു. മലപ്പുറം ഡിപ്പോയിൽ നിന്ന് ഒക്ടോബർ 22ന് വാഗമണിലേക്ക് ട്രിപ്പുണ്ട്. രാത്രി 10 മണിക്ക് പുറപ്പെടും. അഞ്ചുരുളി, രാമക്കൽമേഡ്, ചതുരംഗപ്പാറ എന്നിവിടങ്ങളും ഈ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെരിന്തൽമണ്ണയിൽ നിന്നുള്ള ഇടുക്കി, വാഗമൺ യാത്ര ഒക്ടോബർ 14നാണ്. നിലമ്പൂരിൽ നിന്ന് ഒക്ടോബർ ഒന്നിനും പൊന്നാനിയിൽ നിന്ന് 23നുമാണ് ഇടുക്കി, വാഗമൺ യാത്രകൾ. പുലർച്ചെ അഞ്ചിനു പുറപ്പെടും.

സൈലന്റ് വാലി
മലപ്പുറത്ത് നിന്ന് ഒക്ടോബർ 15നാണ് സൈലന്റ് വാലി യാത്ര. പുലർച്ചെ 5 മണിക്കു പുറപ്പെടും. നിലമ്പൂരിൽ നിന്ന് ഒക്ടോബർ 29ന് രാവിലെ 4 മണിക്കും പൊന്നാനിയിൽ നിന്ന് ഒക്ടോബർ 24, 28 തീയതികളിലും സൈലന്റ് വാലി യാത്രകളുണ്ട്. പുലർച്ചെ 5ന് പുറപ്പെടും.

മറ്റുയാത്രകൾ
ഒക്ടോബർ രണ്ടിന് വടക്കൻ മലബാറിലെ കോട്ടകളുടെ ചരിത്രം തേടിയുള്ള പ്രത്യേക യാത്രയും മലപ്പുറത്ത് നിന്നുണ്ട്. പുലർച്ചെ നാലു മണിക്ക് പുറപ്പെടുന്ന യാത്രയിൽ തലശ്ശേരി കോട്ട, കണ്ണൂർ കോട്ട, ബേക്കൽ കോട്ട എന്നീ കോട്ടകൾ സന്ദർശിക്കാം.

മലപ്പുറത്തു നിന്ന്
ഒക്ടോബർ 23- (7 AM) കാഞ്ഞിരപ്പുഴ ഡാം, പാലക്കാട്‌ കോട്ട, മലമ്പുഴ ഡാം
ഒക്ടോബർ 24- (6 AM) തൃശൂർ, കൊച്ചി

പെരിന്തൽമണ്ണയിൽ നിന്ന്
ഒക്ടോബർ 8- (5 AM) നെല്ലിയാമ്പതി
ഒക്ടോബർ 29- (5 AM) വയനാട്

നിലമ്പൂരിൽ നിന്ന്
ഒക്ടോബർ 14, (4 AM), നെല്ലിയാമ്പതി

പൊന്നാനിയിൽ നിന്ന്
ഒക്ടോബർ 15, (5 AM), വയനാട്

KSRTC ബുക്കിങ് നമ്പറുകളിലേക്ക് വിവരങ്ങൾ വാട്സാപ്പിൽ മെസ്സേജ് അയച്ചും ബുക്ക് ചെയ്യാം. ഇതിനായി പോകേണ്ട ടൂറിന്റെ പേര്, തീയതി, അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള യാത്രക്കാരുടെ എണ്ണവും പേരുകളും, കയറുന്ന സ്ഥലം എന്നീ വിശദാംശങ്ങൾ ബുക്കിങ് നമ്പറുകളിലേക്ക് വാട്സാപ്പ് മെസേജ് ചെയ്താൽ മതി.

മലപ്പുറം ഡിപ്പോ: 9446389823 9995726885
പെരിന്തൽമണ്ണ ഡിപ്പോ 9048848436
നിലമ്പൂർ ഡിപ്പോ 7012968595, 9846869969
പൊന്നാനി ഡിപ്പോ 9846531574

KSRTC BTC മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ: 9447203014

Legal permission needed