കര, കായൽ, കാട്… KSRTC വെഞ്ഞാറമൂടിന്റെ ഡിസംബര്‍ ബജറ്റ് ടൂറുകള്‍ പൊളിയാണ്‌

trip updates

തിരുവനന്തപുരം ജില്ലയിലെ KSRTC ബജറ്റ് ടൂറിസം സെല്ലിനു കീഴിൽ മികച്ച വിനോദ യാത്രാ പാക്കേജുകളാണ് വെഞ്ഞാറമൂട് ഡിപ്പോ ഒരുക്കിയിരിക്കുന്നത്. കരയും കായലും കാടും മലയും എല്ലാം ഉൾപ്പെടുത്തിയുള്ള വളരെ ആകർഷകമായ പാക്കേജുകളാണ് ഡിസംബർ മാസത്തിൽ വെഞ്ഞാറമൂട് ഡിപ്പോ തയാറാക്കിയിരിക്കുന്നത്. ശബരിമല സീസണിൽ വിവിധ ക്ഷേത്ര ദർശനങ്ങളും കൂടാതെ പുതുവത്സരാഘോഷത്തിനായി പ്രത്യേക പാക്കേജുമുണ്ട്. താങ്ങാവുന്ന ചെലവിൽ ഒരു മനോഹര ട്രിപ് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ ചോയ്സുകൾ പലതാണ്. പാക്കേജുകളും നിരക്കുകളും സമയക്രമവും തുടങ്ങി എല്ലാം അറിയാം.

ശബരിമല സ്വാമിയേ ശരണമയ്യപ്പ
ഡിസംബർ 5 ചൊവ്വാഴ്ചയാണ് ശബരിമല യാത്ര. ബുക്കിങ് ഫുൾ ആണ്.
വിവരങ്ങൾക്ക്: മനോജ് നെല്ലനാട് 9447501392, നിതിൻ 9746865116, കണ്ണൻ 9747850344, രാജേഷ് 9447324718.

ഗവി – പരുന്തുംപാറ
ഡിസംബർ 5 ചൊവ്വ, 16 ശനി, 27 ബുധൻ ദിവസങ്ങളിലാണ് ഗവി-പരുന്തുംപാറ യാത്രകൾ. 27ലെ ബുക്കിങ് ഇതിനകം പൂർത്തിയായി. ഈ ദിവസങ്ങളിൽ രാവിലെ 4.45ന് പുറപ്പെടും. പ്രഭാത ഭക്ഷണം പത്തനംതിട്ടയിൽ. ശേഷം ഗവി, പരുന്തുംപാറ. ഏകദേശം 11 മണിക്ക് തിരിച്ച് വെഞ്ഞാറമൂട്ടിൽ എത്തും. ഓരോ യാത്രയിലും 36 വീതം സീറ്റുകളാണുള്ളത്. പ്രവേശന ഫീ, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1,750 രൂപയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് നെല്ലനാട് 9447501392, അജിംഷാ  9605732125, രാജേഷ്  9447324718

മൂന്നാർ – മാമലക്കണ്ടം
ഡിസംബർ 09, 23 തീയതികളിലാണ് മൂന്നാർ-മാമലക്കണ്ടം ദ്വിദിന യാത്രകൾ. ശനി, ഞായർ ദിവസങ്ങളിലാണ്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് യാത്ര തിരിക്കും. മാമലക്കണ്ടം വഴി മൂന്നാറിലേക്ക് വനപാതയിലൂടെ ജംഗിൾ സഫാരിയാണ് ഈ യാത്രയുടെ ഒരു സവിശേഷത. രാവിലെ മൂന്നാറിലെത്തും. പകൽ മൂന്നാറിലേ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ. രാാത്രി കെഎസ്ആർടിസി എസി സ്ലീപ്പറിൽ സ്റ്റേ. രണ്ടാം ദിവസവും മൂന്നാറിൽ കറങ്ങും. വൈകുന്നേരത്തോടെ മടക്കയാത്ര. ഓരോ ട്രിപ്പിലും 50 സീറ്റുകളാണുള്ളത്. എഫ് പി ബസാണ്.
ബുക്കിങ്ങിന്: ഷഹീർ എം 94470 05995,  മനോജ് പി 97470 72864,  അനൂപ് കെസി 9495297715, രാജേഷ് 9447324718

അടവി, കുംഭാവുരുട്ടി വെള്ളച്ചാട്ടം
ഡിസംബർ 10, 24 തീയതികളിലാണ് ഈ യാത്ര. ഞായറാഴ്ചകളിലാണ്. പുലർച്ചെ 5.30ന് പുറപ്പെടും. അടവി കുട്ടവഞ്ചി യാത്ര, കോന്നി ആനക്കൊട്ടിൽ, അച്ചൻകോവിൽ, കുംഭാവുരുട്ടി വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുന്നു. രാത്രി 8.30ഓടെ തിരിച്ചെത്തും. 600 രൂപയാണ് ബസ് നിരക്ക്. മറ്റു ചെലവുകൾ ഉൾപ്പെടില്ല. ഒരു യാത്രയിൽ 50 സീറ്റുകൾ.
ബുക്കിങ്ങിന്: അനീഷ് ആർബി 94460 72194, രാജേഷ്  9447324718

പൊന്മുടി – വാഴ്‌വാന്തോൾ
ഡിസംബർ 17 ഞായർ രാവിലെ 06.30ന് പുറപ്പെടും. പ്രകൃതിസുന്ദരവും ശാന്തവുമായ പൊന്മുടിയിലേക്കുള്ള റോഡ് യാത്ര ഏതു സമയത്തും ആന്ദകരമാണ്. മനോഹര ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റുമെല്ലാം ആസ്വദിച്ചുള്ള ഈ യാത്രയിൽ വാഴ്വാന്തോൾ വെള്ളച്ചാട്ടവും കാണാം. രാത്രി 8 മണിയോടെ തിരിച്ചെത്തും. വാഴ്‌വാന്തോൾ പ്രവേശന ഫീ ഉൾപ്പെടെ 780 രൂപയാണ് നിരക്ക്.
ബുക്കിങ്ങിന്: അജിംഷാ 9605732125, രാജേഷ്  9447324718

മണ്ണാറശാല
ക്ഷേത്ര ദർശനങ്ങൾ ഉൾപ്പെടുന്ന ഈ തീർത്ഥാടന യാത്ര ഡിസംബർ 17 ഞായർപുലർച്ചെ5 മണിക്ക് തിരിക്കുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രം, വെട്ടിക്കവല ദേവി ക്ഷേത്രം, വെട്ടികോട് നാഗരാജ ക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, കാട്ടിൽമേക്കതിൽദേവി ക്ഷേത്രം എന്നിവിടങ്ങളിൽ   ദർശനം കഴിഞ്ഞ്, ഏകദേശം 9.30ഓടെ തിരിച്ചു വെഞ്ഞാറമൂട് എത്തും. 50 സീറ്റുകൾ. ബസ് നിരക്കായ 590 രൂപ മാത്രം.
ക്കിങ്ങിന്: മനോജ് നെല്ലനാട്  9447501392, നിതിൻ 9746865116, കണ്ണൻ  9747850344, രാജേഷ് 9447324718

സീ അഷ്ടമുടി
ഡിസംബർ 26 ചൊവ്വാഴ്ചയാണ് ബോട്ട് യാത്ര ഉൾപ്പെടുന്ന ഈ കെഎസ്ആർടിസി ടൂർ. രാവിലെ 8 മണിക്ക് തിരിച്ച് രാത്രി 8 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള അഞ്ച് മണിക്കൂർ ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ (See Ashtamudi Tourist Boat Service) യാത്രയാണ് ഈ പാക്കേജിന്റെ ഹൈലൈറ്റ്. കൂടെ സാമ്പ്രാണിക്കോടി തുരുത്തിലും ഇറങ്ങാം. അഡ്വഞ്ചർ പാർക്കും കൊല്ലം ബീച്ചും ഉൾപ്പെടും. 50 സീറ്റുണ്ട്. രാജധാനി ബസിലാണ് യാത്ര.
ബുക്കിങ്ങിന്: ജയലക്ഷ്മി 8590356071, കണ്ണൻ 9747850344, രാജേഷ് 9447324718

തിരുവൈരാണിക്കുളം
ഡിസംബർ 27 ബുധനാഴ്ചയാണ് തീർത്ഥാടന യാത്ര. ബുക്കിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. പുലർച്ചെ 3.30ന് വെഞ്ഞാറമൂട് നിന്ന് യാത്രയാരംഭിക്കും. ഏറ്റുമാനൂർ, മള്ളിയൂർ, കടുത്തുരുത്തി, വൈക്കം, ചോറ്റാനിക്കര തുടങ്ങി പ്രധാന ക്ഷേത്രങ്ങളിൽ കയറും.  ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെത്തും. രാത്രി 12 മണിയോടെ തിരിച്ചെത്തും. 50 സീറ്റ്.
വിവരങ്ങൾക്ക്: നിതിൻ 9746865116, മനോജ് നെല്ലനാട്  9447501392, രാജേഷ് 9447324718

വാഗമൺ
ഡിസംബർ 28 വ്യാഴം (ബുക്കിങ് ഫുൾ), 29 വെള്ളി, 30-31 ദിവസങ്ങളിലാണ് വാഗമൺ യാത്രകൾ. പുലർച്ചെ 4 മണിക്ക് പുറപ്പെടും. വാഗമൺ മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ് തുടങ്ങി എല്ലാം സന്ദർശിക്കും. രാത്രി 11.30ന് തിരിച്ചെത്തും. 50 സീറ്റുകളാണുള്ളത്. ഉച്ചഭക്ഷണം ഉൾപ്പെടെ 980 രൂപയാണ് നിരക്ക്. 30-31 ദിദ്വിന ന്യൂ ഇയർ പാക്കേജാണ്. നിരക്ക് കൂടും.
ബുക്കിങ്ങിന്: അനൂപ് ഉദിമൂട് 9947451387,  മനോജ് നെല്ലനാട് 9447501392, രാജേഷ് 9447324718

Legal permission needed