കാട്, ട്രെക്കിങ്, ജീപ്പ് സഫാരി; ഡിസംബറിൽ ചാലക്കുടിയിൽ നിന്നുള്ള KSRTC ബജറ്റ് ടൂറുകൾ പൊളിയാണ്

tripupdates.in ksrtc tour package details

ചാലക്കുടി. KSRTC ബജറ്റ് ടൂർ പാക്കേജുകളിൽ അൽപ്പം വേറിട്ട വിനോദ യാത്രാ പാക്കേജുകളാണ് ഡിസംബറിൽ ചാലക്കുടി ഡിപ്പോ ഒരുക്കിയിരിക്കുന്നത്. പതിവ് ഡെസ്റ്റിനേഷനുകൾക്കൊപ്പം ബസിൽ നിന്നിറങ്ങി കാട്ടിലേക്കും ജീപ്പിലേക്കും കയറുന്ന തീർത്തും വേറിട്ട യാത്രകൾ. ഇതിനു തിരഞ്ഞെടുത്തിരിക്കുന്നതാകട്ടെ ഗംഭീര സ്പോട്ടുകളും. കോട്ടയം ജില്ലയിലേ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽകല്ല്, സാഹസികപ്രിയരുടെ ഇഷ്ട കേന്ദ്രമായ എറണാകുളം ജില്ലയിലെ കൊച്ചരീക്കൽ ഗുഹാ സങ്കേതകങ്ങൾ, അരീക്കൽ വെള്ളച്ചാട്ടം എന്നിവ കൂടി ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസി ചാലക്കുടിയിൽ നിന്ന് ക്രിസ്മസ് കാല യാത്രകൾ ഒരുക്കിയിരിക്കുന്നത്.

ആദ്യമായാണ് കെഎസ്ആർടിസി ഇത്തരമൊരു വേറിട്ട പാക്കേജ് അവതരിപ്പിക്കുന്നത്. ഡിസംബർ 10, 17, 31 ദിവസങ്ങളിൽ ഇല്ലിക്കൽ കല്ല് പാക്കേജിലാണ് ഇവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. വേറിട്ട യാത്ര ആയതു കൊണ്ടു തന്നെ 10, 17 തീയതികളിലേക്കുള്ള ബുക്കിങ് ഇതിനകം തന്നെ പൂർത്തിയായതായി കെഎസ്ആർടിസി അറിയിച്ചു. കൂടാതെ മൂന്നാർ, വാഗമൺ, ഗവി, മാമലക്കണ്ടം, മലക്കപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഡിസംബറിലുടനീളം യാത്രകൾ (KSRTC Budget Tourism) ഒരുക്കിയിരിക്കുന്നു.

ഇല്ലിക്കൽ കല്ല് പാക്കേജിൽ എന്തെല്ലാം?

ഡിസംബറിലെ മൂന്ന് ഞായറാഴ്ചകളിൽ സംഘടിപ്പിക്കുന്ന ഏകദിന യാത്രയാണിത്. ചാലക്കുടിയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 11 മണിയോടെ തിരിച്ചെത്തും. യാത്ര, ഭക്ഷണം, ജീപ്പ് സഫാരി എന്നിവയുൾപ്പെടെ 960 രൂപയാണ് നിരക്ക്. അരീക്കൽ വെള്ളച്ചാട്ടത്തിലെ കുളിയും ഇലവിഴാപ്പൂഞ്ചിറയിലും ഇല്ലിക്കൽ കല്ലിലും ജീപ്പ് സഫാരിയുമാണ് ഈ യാത്രയുടെ ഹൈലൈറ്റ്. സാഹസിക പ്രേമികളുട ഇഷ്ടകേന്ദ്രമാണ് ഈ പാക്കേജിലുൾപ്പെട്ട കൊച്ചരീക്കൽ കേവ്സ്. വലിയ മരങ്ങളുടെ വേരുകളിൽ ഒളിച്ചിരിക്കുന്നതു പോലുള്ള അതിപുരതന ഗുഹാ സങ്കേതങ്ങളാണിവിടെ. കാടിനു സമാനമാണ് ഇവിടുത്തെ വടവൃക്ഷങ്ങൾ.

ചാലക്കുടിയിൽ നിന്നുള്ള മറ്റു യാത്രകൾ

  • ഡിസംബർ 2 – മലക്കപ്പാറ (8 am – 8 pm)
  • ഡിസംബർ 3- മലക്കപ്പാറ, വട്ടവട (5.30 am – 1.30 am)
  • ഡിസംബർ 9- മലക്കപ്പാറ (ബുക്കിങ് ഫുൾ), കാന്തല്ലൂർ (6.00 am/ബുക്കിങ് ഫുൾ), മാമലക്കണ്ടം – മൂന്നാർ  (6.00 am – 11.30 pm)
  • ഡിസംബർ 10 – മലക്കപ്പാറ, വാഗമൺ (6 am – 11 pm), ഇല്ലിക്കൽ കല്ല് (ബുക്കിങ് ഫുൾ)
    ഡിസംബർ 16 – മലക്കപ്പാറ
  • ഡിസംബർ 17 – നെല്ലിയാമ്പതി (6.30 am – 9 pm /ഫുൾ ബുക്കിംഗ് ), ഇല്ലിക്കൽ കല്ല് (ബുക്കിങ് ഫുൾ), വാഗമൺ (ബുക്കിങ് ഫുൾ)
  • ഡിസംബർ 23 – മലക്കപ്പാറ, നെല്ലിയാമ്പതി, കൊളുക്കുമല (9.30 pm – 8 pm)
  • ഡിസംബർ 24 – മലക്കപ്പാറ, നെല്ലിയാമ്പതി, രാമക്കൽമേട് (6 am – 11.30 pm)
  • ഡിസംബർ 25 – മലക്കപ്പാറ, മാമലക്കണ്ടം – മൂന്നാർ (ബുക്കിങ് ഫുൾ)
  • ഡിസംബർ 30 – മലക്കപ്പാറ, നെല്ലിയാമ്പതി, വാഗമൺ (ബുക്കിങ് ഫുൾ), ഗവി (2 am – 11.30 pm)
  • ഡിസംബർ 31 – മലക്കപ്പാറ, നെല്ലിയാമ്പതി, ഇല്ലിക്കൽ കല്ല്

കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും: 9074503720, 9747557737 (വാട്ട്സാപ്പിലും ലഭ്യം). ബുക്കിങ് സമയം: രാവിലെ 10 മുതൽ വകീട്ട് 6 വരെ.

News: KSRTC Budget Tourism Cell December tour packages from Chalakkudi

Legal permission needed