കോഴിക്കോട്. യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൂടുതല്‍ നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകളുമായി Air Arabia. റാസല്‍ ഖൈമയില്‍ (RKT) നിന്ന് കോഴിക്കോട്ടേക്കും (CCJ) തിരിച്ചും ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ആരംഭിച്ചത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. റാസല്‍ ഖൈമയില്‍ നിന്ന് ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാത്രി 8.10ന് എത്തും. ഇതേ ദിവസങ്ങളില്‍ തന്നെ കോഴിക്കോട് നിന്ന് രാത്രി 8.50ന് തിരിച്ചു പറക്കുന്ന വിമാനം പ്രാദേശിക സമയം 11.25ന് റാസല്‍ ഖൈമയില്‍ ഇറങ്ങും. എയര്‍ബസ് എ320 വിമാനമാണ് ഈ സര്‍വീസിനായി എയര്‍ അറേബ്യ ഉപയോഗിക്കുന്നത്. 3.45 മണിക്കൂറാണ് യാത്രാ സമയം.
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കയിലെ ആദ്യത്തെ ഏറ്റവും വലിയ ബജറ്റ് വിമാന കമ്പനിയാണ് എയര്‍ അറേബ്യ. കോഴിക്കോട്ടേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ താങ്ങാവുന്ന ചെലവില്‍ പ്രവാസികള്‍ക്ക് യാത്രാ സൗകര്യമൊരുക്കും.
News: Air Arabia launches direct service from Ras Al Khaimah to Kozhikode