നവംബറിൽ കോഴിക്കോട് നിന്നുള്ള KSRTC ബജറ്റ് ടൂറുകൾ; അറിയേണ്ടതെല്ലാം

കോഴിക്കോട് KSRTC ബജറ്റ് ടൂറിസം സെൽ നവംബറിൽ 18 ബജറ്റ് വിനോദ യാത്രകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. മൂന്നാർ, വാഗമൺ, ഗവി, നെല്ലിയാംപതി, സൈലന്റ് വാലി തൊട്ട് കോഴിക്കോട് ജില്ലയിലെ ജാനകിക്കാട് വരെ വൈവിധ്യമാർന്ന ഇടങ്ങളിലേക്കാണ് യാത്രകളെല്ലാം. കുറഞ്ഞ ചെലവിൽ റിസ്ക്കുകളില്ലാതെ സ്വസ്ഥമായൊരു വിനോദ യാത്ര ആഗ്രഹിക്കുന്നവർക്ക് KSRTC Budget Tourism Cell ഒരുക്കുന്ന ട്രിപ്പുകൾ മികച്ച ഒപ്ഷനാണ്.

നവംബറിൽ കോഴിക്കോട് നിന്നുള്ള യാത്രകളും നിരക്കുകളും:

മൂന്നാർ, അതിരപ്പള്ളി, വാഴച്ചാൽ
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മൂന്നാർ യാത്ര നവംബർ 02, 11, 18, 25 എന്നീ തിയതികളിൽ രാവിലെ ഏഴു മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും. 1830 രൂപയാണ് നിരക്ക്. മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദർശിക്കും.

നെല്ലിയാമ്പതി
നെല്ലിയാംപതിയിലേക്ക് നവംബറിൽ കോഴിക്കോട് നിന്ന് ഒറ്റ ട്രിപ് മാത്രമെയുള്ളൂ. ഈ ഏക ദിന യാത്ര നവംബർ 05ന് പുലർച്ചെ 4 മണിക്ക് പുറപ്പെടും. 1,000 രൂപയാണ് നിരക്ക്.

വാഗമൺ, കുമളി
കോഴിക്കോട് നിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രയാണ് വാഗമണിലേക്കുള്ള രണ്ടര ദിവസം നീണ്ടു നിൽക്കുന്ന വിനോദ യാത്ര. നവംബർ 10നും 24നുമാണ് വാഗമൺ ട്രിപ്പുകൾ. 8 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും. ട്രെക്കിങ്, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന്, അഡ്വഞ്ചർ പോയിന്റ്, കെഎസ്ഇബി ടണൽ, കുമളി, കമ്പം, രാമക്കൽമേട് തുടങ്ങി പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം സന്ദർശിക്കും. ഭക്ഷണം ഉൾപ്പെടെ, 4,430 രൂപയാണ് നിരക്ക്.

ഗവി, പരുന്തൻപാറ
നവംബർ 05, 19 തീയതികളിലാണ് ഗവി ട്രിപ്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ യാത്ര രാവിലെ 8 മണിക്കു പുറപ്പെടും. ട്രെക്കിങ്, കക്കി ഡാം, പരുന്തൻമ്പാറ തുടങ്ങി അഞ്ച് കേന്ദ്രങ്ങൾ ഉൾപ്പെടും. ഭക്ഷണം അടക്കം 3,400 രൂപയാണ് നിരക്ക്.

സൈലന്റ് വാലി
നവംബർ 02, 16, 19, തീയതികളിലാണ് സൈലന്റ് വാലി യാത്രകൾ. പുലർച്ചെ 4.30ന് പുറപ്പെടും. ഭക്ഷണം ഉൾപ്പെടെ 1,580 രൂപയാണ് നിരക്ക്. വനത്തിലൂടെയുള്ള ജീപ്പ് സഫാരി ഫീസും ഇതിലുൾപ്പെടും.

തുശാരഗിരി, തൊള്ളായിരം കണ്ടി
നവംബർ 12, 19 തീയതികളിലാണ് തൊള്ളായിരം കണ്ടി, തുശാരഗിരി യാത്രകൾ. രാവിലെ 6 മണിക്കു യാത്രയാരംഭിക്കും. ഭക്ഷണമടക്കം 1240 രൂപയുമാണ് നിരക്ക്.

മലമ്പുഴ
ഏകദിന മലമ്പുഴ യാത്ര നവംബർ 25നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പുലർച്ചെ അഞ്ചു മണിക്ക് പുറപ്പെടും. 1100 രൂപയാണ് നിരക്ക്.

ജാനകിക്കാട്
മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന കാടാണ്‌ ജാനകിക്കാട്. വനം വകുപ്പിന്റെയും വനം സംരക്ഷണ സമിതിയുടേയും നേത്യത്വത്തിലാണ് ഇവിടെ എക്കോ ടൂറിസം കേന്ദ്രമായി പ്രവർത്തിക്കുന്നത്. കോഴിക്കോട് നിന്ന് നവംബർ 05, 19, 28 എന്നീ തീയതികളിൽ രാവിലെ 6.30 യാത്ര പുറപ്പെടുന്നു. 360 രൂപയാണ് ഒരാൾക്ക് നിരക്ക്.

കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് KSRTC ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം.
മൊബൈൽ: 9544477954, 9846100728. രാവിലെ 9 മുതൽ രാത്രി 9 വരെ ബുക്കിങിനായി വിളിക്കാം.

ജില്ലാ കോഡിനേറ്റർ: 9961761708

Legal permission needed