കോഴിക്കോട് KSRTC ബജറ്റ് ടൂറിസം സെൽ ഒക്ടോബറിലും ആകർഷകമായ ബജറ്റ് വിനോദ യാത്രകളാണ് സഞ്ചാരികൾക്കായി ക്രമീകരിച്ചിരിക്കുന്നത്. മൂന്നാർ, വാഗമൺ, ഗവി, നെല്ലിയാംപതി, പെരുവണ്ണാമുഴി, സൈലന്റ് വാലി, മലമ്പുഴ, വയനാട് എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. കുറഞ്ഞ ചെലവിൽ റിസ്ക്കുകളില്ലാതെ സ്വസ്ഥമായൊരു വിനോദ യാത്ര ആഗ്രഹിക്കുന്നവർക്ക് KSRTC Budget Tourism Cell ഒരുക്കുന്ന ട്രിപ്പുകൾ മികച്ച ഒപ്ഷനാണ്. സഞ്ചാരികളുടെ പ്രതികരണമനുസരിച്ച് എല്ലാ മാസവും കെഎസ്ആർടിസി വിനോദ യാത്രകൾ ഷെഡ്യൂൾ ചെയ്യുന്നുണ്ട്.
ഒക്ടോബറിൽ കോഴിക്കോട് നിന്നുള്ള യാത്രകളും നിരക്കുകളും:
മൂന്നാർ
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മൂന്നാർ യാത്ര ഒക്ടോബർ 06, 03, 20, 27 എന്നീ തിയതികളിൽ കോഴിക്കോട് നിന്ന് പുറപ്പെടും. രാവിലെ ഏഴു മണിക്ക് യാത്ര ആരംഭിക്കും. 2,220 രൂപയാണ് നിരക്ക്. മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദർശിക്കും.
നെല്ലിയാംപതി
നെല്ലിയാംപതിയിലേക്ക് ഏക ദിന യാത്രകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഒക്ടോബർ 01, 08, 15, 22, 29 എന്നീ തീയതികളിലാണ് യാത്ര. കോഴിക്കോട് നിന്ന് പുലർച്ചെ 4 മണിക്കു പുറപ്പെടും. 1,250 രൂപയാണ് നിരക്ക്.
വാഗമൺ
കോഴിക്കോട് നിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രയാണ് വാഗമണിലേക്കുള്ള രണ്ടര ദിവസം നീണ്ടു നിൽക്കുന്ന വിനോദ യാത്ര. ഒക്ടോബർ 13നും 21നുമാണ് വാഗമൺ ട്രിപ്പുകൾ. രാത്രി 10 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും. ട്രെക്കിങ്, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന്, അഡ്വഞ്ചർ പോയിന്റ്, കെഎസ്ഇബി ടണൽ, കുമളി, കമ്പം, രാമക്കൽമേട് തുടങ്ങി പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം സന്ദർശിക്കും. ഭക്ഷണം ഉൾപ്പെടെ, 4,430 രൂപയാണ് നിരക്ക്.
ഗവി
കോഴിക്കോട് നിന്ന് ഒക്ടോബറിൽ ഒരു ഗവി ട്രിപ് മാത്രമെ ഉള്ളൂ. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ യാത്ര ഒക്ടോബർ 19ന് രാവിലെ 10 മണിക്കു പുറപ്പെടും. ട്രെക്കിങ്, കക്കി ഡാം, പരുന്തുമ്പാറ തുടങ്ങി അഞ്ച് കേന്ദ്രങ്ങൾ ഉൾപ്പെടും. ഭക്ഷണം അടക്കം 3,400 രൂപയാണ് നിരക്ക്.
പെരുവണ്ണാമുഴി
ഏകദിന പെരുവണ്ണാമുഴി യാത്ര ഒക്ടോബർ 15, 23 തീയതികളിലാണ്. രാവിലെ 6 മണിക്കു പുറപ്പെടും. ഭക്ഷണം ഉൾപ്പെടെ 1000 രൂപയാണ് നിരക്ക്.
സൈലന്റ് വാലി
ഒക്ടോബർ 14, 21 തീയതികളിലാണ് സൈലന്റ് വാലി യാത്രകൾ. പുലർച്ചെ നാലു മണിക്ക് പുറപ്പെടും. ഭക്ഷണം ഉൾപ്പെടെ 1,580 രൂപയാണ് നിരക്ക്. ട്രെക്കിങ് വാഹനത്തിനുള്ള ചാർജും ഇതിലുൾപ്പെടും.
വയനാട്
ഒക്ടോബർ 08, 14, 24, 29 തീയതികളിലാണ് വയനാട് യാത്രകൾ. രാവിലെ 6 മണിക്കു യാത്രയാരംഭിക്കും. രണ്ട് റൂട്ടുകളിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം ഉൾപ്പെടുന്ന യാത്രയ്ക്ക് 1,100 രൂപയും തൊള്ളായിരം കണ്ടി, തുശാരഗിരി, പൂക്കോട് എന്നിവ ഉൾപ്പെടുന്ന യാത്രയ്ക്ക് ഭക്ഷണമടക്കം 1200 രൂപയുമാണ് നിരക്ക്.
മലമ്പുഴ
ഏകദിന മലമ്പുഴ യാത്ര ഒക്ടോബർ 14നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പുലർച്ചെ അഞ്ചു മണിക്ക് പുറപ്പെടും. 720 രൂപയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് KSRTC ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം.
മൊബൈൽ: 9544477954, 9846100728. രാവിലെ 9 മുതൽ രാത്രി 9 വരെ ബുക്കിങിനായി വിളിക്കാം.
ജില്ലാ കോഡിനേറ്റർ: 9961761708