കോഴിക്കോട് നിന്ന് KSRTC ഫെബ്രുവരി മാസത്തിൽ സംഘടിപ്പിക്കുന്ന ബജറ്റ് വിനോദ യാത്രകൾ വടക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ളതാണ്.
- മൂന്നാര്‍– ഫെബ്രുവരി 03, 10, 17, 24 തീയതികളിലാണ് ഈ ദ്വിദിന യാത്രകൾ. രാവിലെ 7 മണിക്ക് പുറപ്പെടും.
- വാഗമണ്‍– ഫെബ്രുവരി 09, 23 തീയതികളിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വാഗമൺ യാത്ര. രാത്രി 8 മണിക്ക് പുറപ്പെടും.
- ജാനകിക്കാട്, പെരുവണ്ണാമൂഴി– ഫെബ്രുവരി 04, 11, 18, 25 തീയതികളിൽ രാവിലെ 6 മണിക്ക് പുറപ്പെടും.
- വയനാട്-കാരാപ്പുഴ ഡാം- പൂക്കോട്– ഫെബ്രുവരി 10, 18, 25 തീയതികളിലാണ് ഈ ഏകദിന യാത്രകള്‍. രാവിലെ 6 മണിക്ക് പുറപ്പെടും.
- ഗവി– ഫെബ്രുവരി 07, 17, 27 തീയതികളിലാണ് ഗവി ദ്വിദിന യാത്രകള്‍. രാവിലെ 8 മണിക്ക് പുറപ്പെടും.
- മലമ്പുഴ– ഫെബ്രുവരി 11, 25 തീയതികളില്‍ പുലര്‍ച്ചെ 5ന് പുറപ്പെടും.
- നെല്ലിയാമ്പതി– ഫെബ്രുവരി 04, 11, 18, 25 തിയതികളിലാണ് ഏകദിന യാത്രകള്‍. പുലര്‍ച്ചെ 4.30ന് പുറപ്പെടും
- പൈതല്‍ മല– ഫെബ്രുവരി 18നാണ് പൈതല്‍ മല യാത്ര. പുലർച്ചെ 5ന് പുറപ്പെടും.
- കോഴിക്കോട് സിറ്റി ടൂര്‍ -കോഴിക്കോട് നഗരത്തിലെ പ്രധാന ടൂറിസ്റ്റ്, പൈതൃക കേന്ദ്രങ്ങൾ ചുറ്റിക്കറങ്ങുന്ന യാത്ര ഫെബ്രുവരി 11, 25 തീയതികളിലാണ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1 മണിക്ക്.
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9544477954, 9061817145