കോഴിക്കോട്. Air India Express കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. വ്യാഴാഴ്ചയാണ് (ഡിസംബര്‍ 14) ആദ്യ സര്‍വീസ്. ഒരു മണിക്കൂര്‍ കൊണ്ട് കോഴിക്കോട് നിന്നും തലസ്ഥാന നഗരിയിലെത്താം. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ ആറ് സര്‍വീസുകളാണ് ഇരുദിശകളിലേക്കുമായി ഉള്ളത്.
തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 6.45ന് പുറപ്പെടുന്ന വിമാനം (IX 2342) 7.45ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങും. തിരിച്ച് കോഴിക്കോട് നിന്ന് രാത്രി 8 മണിക്ക് പുറപ്പെടുന്ന വിമാനം (IX 2341) രാത്രി 9.05ന്് തിരുവനന്തപുരത്ത് ഇറങ്ങും. 3000 രൂപയാണ് ടിക്കറ്റ് നിരക്ക്.
യാത്രക്കാർക്ക് പുറമെ ടൂറിസം മേഖലയ്ക്കും ഈ വിമാന സർവീസ് ഏറെ പ്രയോജനം ചെയ്യും.