കൊച്ചി ബിനാലെ സന്ദർശിച്ചത് 5.15 ലക്ഷം പേർ; ഏപ്രിൽ 10ന് സമാപിക്കും

കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിൽ ഇതുവരെ സന്ദർശിച്ചത് 5.15 ലക്ഷത്തിലേറെ ആളുകൾ. വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. 2022 ഡിസംബർ 23ന് ആരംഭിച്ച ബിനാലെ ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവേശനം. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയും വിദ്യാർഥികൾക്ക് 50 രൂപയുമാണ്.

ബിനാലെ വേദികളിൽ നടക്കുന്ന കലാപരിപാടികളും സംവാദങ്ങളും ശിൽപ്പശാലകളും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. സ്കൂൾ കുട്ടികൾ മുതൽ സാധാരണക്കാരും കലാകാരൻമാരും മന്ത്രിമാരും ഉൾപ്പടെ എല്ലാ മേഖലയിൽ നിന്നുള്ളവരും ബിനാലെ കാണാനായി എത്തുന്നുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാണികളും ബിനാലെയുടെ ഭാഗമാവുന്നുണ്ട്. കൊച്ചി ബിനാലെ കാണാനായി മാത്രം ഈ സമയത്ത് ഇന്ത്യ സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല.

Legal permission needed