മേയ് 19 മുതല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം. പതിവായി വൈകി ഓടുന്നുവെന്ന പരാതികളെ തുടര്‍ന്ന് കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയ്‌നിന്റെ സമയക്രമം ദക്ഷിണ റെയില്‍ പരിഷ്‌ക്കരിച്ചു. മേയ് 19 മുതല്‍ പുതുക്കിയ സമയക്രമത്തിലായിരിക്കും സര്‍വീസ്. തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ (KGQ Vandebharat 20634) കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയവും പുറപ്പെടുന്ന സമയവുമാണ് മാറ്റം വരുത്തിയത്. മറ്റിടങ്ങളിലെ സമയക്രമത്തില്‍ മാറ്റമില്ല.

പുതുക്കിയ സമയക്രമം

  • തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് നിന്ന് പുലര്‍ച്ചെ 5.02ന് പുറപ്പെടുന്ന വന്ദേഭാരത് കൊല്ലത്ത് രാവിലെ 6.08ന് എത്തിച്ചേരും. 6.10ന് ഇവിടെ നിന്ന് പുറപ്പെടും.
  • 7.24ന് കോട്ടയത്ത് എത്തിച്ചേരും. 7.27ന് കോട്ടയത്തു നിന്നു പുറപ്പെടും.
  • എറണാകുളം നോര്‍ത്തില്‍ രാവിലെ 8.25ന് എത്തിച്ചേരും. 8.28ന് ഇവിടെ നിന്ന് പുറപ്പെടും.
  • തൃശൂരില്‍ 9.30ന് എത്തിച്ചേരും. 9.32ന് പുറപ്പെടും.

അടുത്ത സ്‌റ്റേഷനുകളായ ഷൊര്‍ണൂര്‍ (10.02), കോഴിക്കോട് (11.03), കണ്ണൂര്‍ (12.03), കാസര്‍കോട് (1.25) എന്നിവിടങ്ങളില്‍ പതിവു സമയം തന്നെ എത്തിച്ചേരും. ചെയര്‍ കാറില്‍ 914 സീറ്റുകളും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റും അടക്കം 1000 സീറ്റുകളാണ് വന്ദേഭാരതില്‍ ഉള്ളത്.

Also Read വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ച് അറിയേണ്ടതെല്ലാം

Legal permission needed