Jingle Bells: നെയ്യാറ്റിൻകര KSRTCയുടെ Christmas-New Year ടൂർ പാക്കേജുകൾ ഇങ്ങനെ

ksrtc ooty tripupdates

തിരുവനന്തപുരം. Christmas-New Year ആഘോഷത്തിന് മാറ്റുകൂട്ടാൻ ജിംഗിൾ ബെൽസ് എന്ന പേരിൽ വൈവിധ്യമാർന്ന ബജറ്റ് ടൂർ പാക്കേജുകളാണ് നെയ്യാറ്റിൻകര KSRTC ഡിപ്പോ ഈ ഡിസംബർ-ജനുവരി മാസങ്ങളിലായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ. വെറും യാത്ര മാത്രമല്ല, യാത്രകളിലുടനീളം സഞ്ചാരികൾക്കായി വിവിധ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്.  

ജിംഗിൾ ബെൽസ് യാത്രകളുടെ ഷെഡ്യൂൾ

  • ഡിസംബർ 24, 31 തീയതികളിൽ ഗവി, പരുന്തുംപാറ ഏകദിന പ്രകൃതി സൗഹൃദ യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും: 9539801011
  • ഡിസംബർ 27, 28 തീയതികളിൽ ദ്വിദിന വാഗമൺ യാത്ര. ബുക്ക് ചെയ്യാൻ: 9946263153
  • ഡിസംബർ 30, 31, ജനുവരി 1, 2 തീയതികളിൽ വയനാട്ടിലേക്കാണ് ജിംഗിൾ ബെൽസ് യാത്രകൾ. വയനാട്ടിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കവർ ചെയ്യുന്ന പുതുവൽസര സ്പെഷ്യൽ യാത്രക്കായി ബുക്ക് ചെയ്യാം: 9074639043
  • ഡിസംബർ 23, 24, 25 തീയതികളിലാണ് സമ്പൂർണ്ണ ക്രിസ്മസ് സ്പെഷ്യൽ യാത്ര. മൂന്നാറിലേക്കാണ്. 9539801011 എന്ന നമ്പറിൽ  ബുക്ക് ചെയ്യാം.
  • ഡിസംബർ 9, 17 , 24, 31 തീയതികളിൽ കാപ്പുകാട്-പൊന്മുടി ഏകദിന ഉല്ലാസ യാത്രകളുമുണ്ട്.  ബുക്കിങിന്: 6282674645
  • ഡിസംബർ: 27, 30, ജനുവരി 2 തീയതികളിൽ തീർത്ഥാടന യാത്രകളാണ്.  തിരുവൈരാണിക്കുളത്തേക്ക്. ബുക്ക് ചെയ്യാം: 9497849282
  • ഡിസംബർ 28ന് വണ്ടർലാ സ്പെഷ്യൽ യാത്ര. 30, 31 തീയതികളിലായി അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ ദ്വിദിന പുതുവൽസര യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9539801011

Legal permission needed