റിയാദ്. സൗദി അറേബ്യയില്‍ താമസ രേഖകളുള്ള (ഇഖാമ) വിദേശികള്‍ക്ക് വിനോദ യാത്രയ്ക്കും സന്ദര്‍ശനത്തിനും ജപാനിലേക്കു പോകുന്നതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കി. JAPAN eVISA പോർട്ടൽ വഴി ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ജപാന്‍ ടൂറിസം വിസ മണിക്കൂറുകൾക്കുള്ളിൽ ലഭിക്കും. മാര്‍ച്ച് 27 മുതൽ ഈ സംവിധാനം നിലവില്‍ വന്നതായി ജപാൻ എംബസി അറിയിച്ചു. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും അപേക്ഷിക്കാം. 90 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസയാണ് ലഭിക്കുക.
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും അപ് ലോഡ് ചെയ്യണം. സ്വീകരിക്കപ്പെട്ടാൽ “Visa Issuance Notice” ലഭിക്കും. ചുരുങ്ങിയത് യാത്ര പുറപ്പെടുന്ന ദിവസത്തിനു ഒരാഴ്ച മുൻപ് തന്നെ അപേക്ഷ സമർപ്പിച്ചിരിക്കണം. യാത്ര തുടങ്ങുന്ന വിമാനത്താവളത്തിലെത്തിയ ശേഷം ജപാൻ ഇ-വിസ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഈ “Visa Issuance Notice” കാണിക്കണം. ഇതിന്റെ സ്ക്രീൻഷോട്ട്, പിഡിഎഫ്, പ്രിന്റൌട്ട് എന്നിവ സ്വീകരിക്കില്ലെന്ന് പ്രത്യേകം ഓർക്കുക.
- VIDEO I ജപാൻ ഇ-വിസ പോർട്ടൽ വഴി എങ്ങനെ അപേക്ഷിക്കാമെന്നറിയാൻ ഈ വിഡിയോ കാണുക
ചില രാജ്യക്കാർക്ക് വിസ ഫീ അടക്കേണ്ടതായി വരും. ഇതിനായി അപേക്ഷകരോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളോ ജാപനീസ് എംബസിയിലോ കോൺസുലേറ്റ് ജനറലിലോ നേരിട്ടെത്തി ഫീ കാശ് ആയി തന്നെ അടക്കണം. ഇവിടെ ഓൺലൈൻ പേമെന്റ് സ്വീകരിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക്
Please visit the Embassy website:http://www.ksa.emb-japan.go.jp/sa/services.htm
Embassy of Japan – Saudi Arabia
A neighborhood of embassies – 11-A PO BOX.4095 – Riyadh 11491
Tel: + 966 11 488 1100
Fax: + 966 11488 0189
E-mail: consular-sec@jpn-emb-sa.com
Hours
From Saturday to Wednesday
From 08:30 AM – 14:30 PM
Times to apply for visas
From 08:30 AM – to 12:00 PM
Times of receipt of passports
From 12:00 pm – to 14:30 pm