ബെംഗളൂരു. കര്‍ണാടകയിലെ പ്രധാന കടുവാ സങ്കേതങ്ങളായ ബന്ദിപൂരിലും നാഗര്‍ഹോളെയിലും (Nagarahole Tiger Reserve) സഫാരി നടത്താന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകട സാധ്യത കണക്കിലെടുത്ത് സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനാണ് പുതിയ നീക്കം. ഇതിനായി ഓരോ സഞ്ചാരിയും ടിക്കറ്റിനൊപ്പം 10 രൂപ പ്രീമിയം അധികമായി നല്‍കിയാല്‍ മതി. ഒരാള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക.
ഇനി മുതല്‍ ടിക്കറ്റെടുത്ത് അകത്ത് പ്രവേശിക്കുന്നവരെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരും. ഓരോ വര്‍ഷവും 1.4 ലക്ഷത്തോളം ടൂറിസ്റ്റുകളാണ് ബന്ദിപ്പൂരില്‍ സഫാരി നടത്തുന്നത്. നാഗര്‍ഹോളെയില്‍ 1.25 ലക്ഷം സഞ്ചാരികളുമെത്തുന്നു.
ബന്ദിപ്പൂരില്‍ സഫാരിക്ക് മുതിര്‍ന്നവര്‍ക്ക് 650 രൂപയും കുട്ടികള്‍ക്ക് 350 രൂപയുമാണ് നിരക്ക്. നാഗര്‍ഹോളെയില്‍ ഇത് യഥാക്രമം 610 രൂപയും 310 രൂപയുമാണ്.
സഞ്ചാരികളുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കായി ഇരു കടുവാ സങ്കേതങ്ങളും ഒരു കോടി രൂപയുടെ പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുറന്‍ പോളിസികള്‍ എടുത്തിട്ടുണ്ട്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാര്‍ക്ക് 80,000 രൂപയും നാഗര്‍ഹോളെയിലെ ജീവനക്കാര്‍ക്ക് 70,000 രൂപയുമാണ് വാര്‍ഷിക പ്രീമിയമായി അടച്ചിട്ടുള്ളത്.