ജിദ്ദ. വിമാന ടിക്കറ്റ് നിരക്ക് പ്രതിമാസ തവണകളായി (EMI) അടച്ചു തീര്‍ക്കാവുന്ന പുതിയ പദ്ധതിയുമായി സൗദി അറേബ്യന്‍ ബജറ്റ് വിമാന കമ്പനിയായ Flynas. സൗദിയിലെ മുന്‍നിര ഡിജിറ്റല്‍ പേമെന്റ് സേവനദാതാക്കളായ തമാറയുമായി ചേര്‍ന്നാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പ്രതിമാസ തവണകളായി പണം അടക്കാനുള്ള സൗകര്യം അവതരിപ്പിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ ഇങ്ങനെ ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്ക് നാലു മാസ തവണകളായി അടച്ചു തീര്‍ത്താല്‍ മതി. ഫ്‌ളൈനാസ് വെബ്‌സൈറ്റ് മുഖേനയും ആപ്പ് വഴിയും ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
കോഴിക്കോട്, ദൽഹി, ഹൈദരാബാദ്, മുംബൈ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും ഫ്ളൈനാസ് സർവീസുണ്ട്. സൗദിയിൽ ഏറ്റവും കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്തുന്ന ഈ ബജറ്റ് വിമാന കമ്പനി മിഡിൽ ഈസ്റ്റിലെ മറ്റു പ്രധാന രാജ്യങ്ങളിലേക്കും ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പുതിയ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റേയും ഭാഗമായാണ് തമാറയുമായി ഇതു സംബന്ധിച്ച ധാരണയിലെത്തിയതെന്ന് ഫ്‌ളൈനാസ് വൈസ് പ്രസിഡന്റ് അലി ജാസിം പറഞ്ഞു.