ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് രണ്ട് മണിക്കൂറിനകം; അറിയേണ്ടതെല്ലാം

ദുബായ്. ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും പുതുക്കല്‍ നടപടികള്‍ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) വേഗത്തിലാക്കി. ദുബായിക്കുള്ളില്‍ ഇവ രണ്ട് മണിക്കൂറിനുള്ളില്‍ ഉടമയുടെ കയ്യിലെത്തുന്ന സംവിധാനമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. അബുദബിയിലും ഷാര്‍ജയിലും ഒറ്റ ദിവസത്തില്‍ തന്നെ ഇവ ലഭ്യമാക്കും. അപേക്ഷകര്‍ അവധിയില്‍ യുഎഇക്കു പുറത്താണെങ്കില്‍ യുഎഇക്കു പുറത്തെ അവരുടെ വിലാസത്തിലേക്ക് അയച്ചു നല്‍കാനും ആവശ്യപ്പെടാം.

രണ്ട് മണിക്കൂറില്‍ ലൈസന്‍സ് ലഭിക്കാന്‍ ചെയ്യേണ്ടത്

ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ‘Driver & Car Owner’ എന്ന ടാബിനു താഴെയുള്ള ലിസ്റ്റിൽ (ഇവിടെ നിരവധി ഒപ്ഷനുകൾ കാണാം) Apply for Renewing Driver’s Licence ക്ലിക്ക് ചെയ്യുക. തുടർന്ന് വിവരങ്ങൾ എന്റർ ചെയ്യുന്നതിന് എമിറേറ്റ്സ് ഐഡിയും ഡ്രൈവിങ് ലൈസൻസും കയ്യിലുണ്ടായിരിക്കണം. എമിറേറ്റ്സ് ഐഡി നമ്പറും എക്സ്പയറി തീയതിയും നൽകി വെരിഫിക്കേഷൻ പൂർത്തിയായാൽ ഡ്രൈവിങ് ലൈസൻസിലെ വിവരങ്ങളും വെരിഫൈ ചെയ്യും. ശേഷം പുതുക്കിയ ഡ്രൈവിങ് ലൈസൻസ് എങ്ങനെ കയ്യിൽ ലഭിക്കണമെന്നതു സംബന്ധിച്ച വിവരവും നൽകുക. ഇവിടെ പ്രീമിയം, സെയിം ഡേ, സ്റ്റാൻഡേർഡ് എന്നീ മൂന്ന് രീതികളിലാണ് ഡെലിവറി ഒപ്ഷൻ നൽകിയിരിക്കുന്നത്.

പ്രീമിയം ദുബായിൽ മാത്രമാണ് ലഭ്യം. 50 ദിർഹം ഫീസ് അടച്ചാൽ ദുബായിൽ രണ്ടു മണിക്കൂറിനകം പുതുക്കിയ ഡ്രൈവിങ് ലൈസൻസ് നിങ്ങളുടെ കയ്യിലെത്തിക്കും.

സെയിം ഡേ ഡെലിവറി ദുബായിക്കു പുറമെ അബുദബിയിലും ഷാർജയിലും ലഭ്യമാണ്. 35 ദിർഹമാണ് ഫീസ്. അപേക്ഷ സമർപ്പിച്ച ദിവസം തന്നെ ലഭിക്കും.

സ്റ്റാൻഡേർഡ് ഡെലിവറിയിൽ യുഎഇയിൽ എല്ലായിടത്തും അഞ്ചു ദിവസത്തിനകം ലഭിക്കും. 20 ദിർഹം ആണ് ഫീസ്.

യുഎഇക്കു പുറത്തുള്ള രാജ്യാന്തര ഡെലിവറി 10 ദിവസത്തോളം സമയമെടുക്കും. 50 ദിർഹമാണ് ഫീസ്.

Also Read ദുബായിൽ രാത്രി നീന്താവുന്ന മൂന്ന് പുതിയ ബീച്ചുകൾ തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed