മൂന്നാര്‍-ബോഡിമെട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നു

കൊച്ചി: ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. 42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാര മേഖലക്കും ഗുണമാകും. പുനര്‍നിര്‍മ്മിച്ച പാതയുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സൗകര്യം കണക്കിലെടുത്ത് ഒരു മാസത്തിനകം നടത്താനാണ് ദേശീയപാത അധികൃതരുടെ തീരുമാനം. ജില്ലയിലെ ആദ്യ ടോള്‍ പാതയും ഇതാണ്. വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസം മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ…

Read More

കൊച്ചി ബിനാലെ സന്ദർശിച്ചത് 5.15 ലക്ഷം പേർ; ഏപ്രിൽ 10ന് സമാപിക്കും

കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിൽ ഇതുവരെ സന്ദർശിച്ചത് 5.15 ലക്ഷത്തിലേറെ ആളുകൾ. വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. 2022 ഡിസംബർ 23ന് ആരംഭിച്ച ബിനാലെ ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവേശനം. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയും വിദ്യാർഥികൾക്ക് 50 രൂപയുമാണ്. ബിനാലെ വേദികളിൽ നടക്കുന്ന കലാപരിപാടികളും സംവാദങ്ങളും ശിൽപ്പശാലകളും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. സ്കൂൾ കുട്ടികൾ മുതൽ സാധാരണക്കാരും…

Read More

പഴയ പാമ്പന്‍ പാലത്തിലൂടെ ഇനി ട്രെയ്ന്‍ ഓടില്ല

പഴക്കമേറിയ റെയില്‍ ബ്രിജിന്റെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്താണ് തീരുമാനം. രാമേശ്വരം പാമ്പന്‍ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്

Read More

മുഴുപ്പിലങ്ങാട്‌ ഫ്‌ളോട്ടിങ് ബ്രിജ് സഞ്ചാരികൾക്കായി തുറന്നു

ടൂറിസം വകുപ്പിനു കീഴിൽ കേരളത്തിൽ ആദ്യമായി ഫ്ളോട്ടിങ് ബ്രിജ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തുറന്നു നൽകി

Read More

ടിക്കറ്റിനൊപ്പം ടൂറിസ്റ്റ് വീസ ഫ്രീ; സൗദി എയര്‍ലൈന്‍സിന്റെ കിടിലന്‍ ഓഫര്‍

ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ പ്രത്യേകം വിവരങ്ങള്‍ നല്‍കിയാല്‍ മൂന്ന് മിനിറ്റില്‍ ടൂറിസ്റ്റ് വീസയും അനുവദിക്കും

Read More

ബേപ്പൂരും കുമരകവും സ്വദേശി ദര്‍ശന്‍ ടൂറിസം പദ്ധതിയില്‍

കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പിലാക്കുന്ന വിപുലമായ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ബേപ്പൂരിനേയും കുമരകത്തേയും ഉള്‍പ്പെടുത്തി. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 19 സംസ്ഥാനങ്ങളിലെ 36 വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിര്‍ദേശം പരിഗണിച്ചാണിത്. അതിവേഗം വികസിക്കുന്ന ബേപ്പൂരിനെ ഒരു മികച്ച ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ ഈ പദ്ധതി സഹായകമാകും. സുസ്ഥിര, ഉത്തരവാദിത്ത വിനോദ സഞ്ചാര പദ്ധതികളാണ് സ്വദേശ് ദര്‍ശന്‍ വഴി നടപ്പിലാക്കി വരുന്നത്. നേരത്തെ തന്നെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന കുമരകത്തിന് ഈ…

Read More
gavi tripupdates

KSRTCയുടെ ഗവി വിനോദയാത്രാ പാക്കേജ് വീണ്ടും

പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം….

Read More

Legal permission needed