AIR INDIA EXPRESS ദോഹ-തിരുവനന്തപുരം നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചു; ബുക്കിങ് തുടങ്ങി

cheap flight tickets trip updates

കൊച്ചി. തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ഏറെ കാലത്തെ യാത്രാ ദുരിതത്തിന് ആശ്വസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express) ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചു നോണ്‍ സര്‍വീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 മുതല്‍ സര്‍വീസ് ആരംഭിക്കും. ബുക്കിങ് ആരംഭിച്ചു. ആഴ്ചയില്‍ നാല് ദിവസമാണ് സര്‍വീസ്.

ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും, ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്. വിന്റര്‍ ഷെഡ്യൂളിലാണ് ഈ പുതിയ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയത്.

നിലവില്‍ കോഴിക്കോട് വഴിയാണ് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ്. നേരിട്ട് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ് ഈടാക്കുന്നത് കൂടിയ ടിക്കറ്റ് നിരക്കായതിനാല്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രയോജനമില്ല. ഇതുമൂലം കണക്ഷന്‍ വിമാനങ്ങളില്‍ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്നതിന് പുതിയ സര്‍വീസോടെ അറുതിയാകും.

Also Read ഓണം സീസണിൽ വിമാന നിരക്ക് കുറയില്ലെന്ന് ഉറപ്പായി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഈ സര്‍വീസ് ഏറെ ആശ്വാസമാകും. കൂടാതെ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍, കന്യാകുമാരി, തൂത്തുകുടി, തെങ്കാശി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും.

2 thoughts on “AIR INDIA EXPRESS ദോഹ-തിരുവനന്തപുരം നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചു; ബുക്കിങ് തുടങ്ങി

  1. I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed