കൊച്ചി-ദോഹ നോണ്‍സ്റ്റോപ്പ് പ്രതിദിന സര്‍വീസുമായി AIR INDIA

കൊച്ചി. Air India കൊച്ചിയില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് (COK-DIA) നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ചു. ഈ മാസം 23 മുതല്‍ പ്രതിദിന നോണ്‍സ്റ്റോപ്പ് സര്‍വീസ് ആരംഭിക്കും. 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ320 നിയോ വിമാനമാണ് ഈ സര്‍വീസിന് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ഇക്കോണമി ക്ലാസില്‍ 150 സീറ്റുകളും ബിസിനസ് ക്ലാസില്‍ 12 സീറ്റുകളുമുണ്ടാകും.

കൊച്ചിയില്‍ നിന്നുള്ള വിമാനം (AI 953) പുലര്‍ച്ചെ 1.30നു പുറപ്പെട്ട് പുലര്‍ച്ചെ 3.45ന് ദോഹയില്‍ ഇറങ്ങും. ദോഹയില്‍ നിന്ന് തിരിച്ചുള്ള വിമാനം (AI 954) പുലര്‍ച്ചെ 4.45ന് പുറപ്പെട്ട് രാവിലെ 11.35ന് കൊച്ചിയില്‍ ഇറങ്ങും.

കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസ് ഖത്തര്‍ പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. നിലവില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ എല്ലാ ദിവസവും നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്.

Legal permission needed