അബു ദബി. രാജ്യാന്തര വിമാനത്താവളത്തില്‍ (Abu Dhabi Airport) നിര്‍മ്മിച്ച പുതിയ ടെര്‍മിനല്‍ (Terminal A) നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. തുടര്‍ന്നുള്ള രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഘട്ടംഘട്ടമായി വിമാന സര്‍വീസുകള്‍ പൂർണമായും പുതിയ ടെര്‍മിനലിലേക്കു മാറും. പൊതുജനങ്ങള്‍ക്കായി തുറക്കുന്നതിന് മുന്നോടിയായി ടെര്‍മിനല്‍ എയില്‍ ഒക്ടോബര്‍ 31ന് ഇത്തിഹാദ് എയര്‍വേയ്‌സ് (Etihad Airways) ആഘോഷപ്പറക്കല്‍ നടത്തും.
വിസ് എയര്‍ അബു ദബി ഉള്‍പ്പെടെ 15 വിമാന കമ്പനികള്‍ നവംബര്‍ ഒന്നു മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് നടത്തും. ഇത്തിഹാദ് എയര്‍വേയ്‌സ് നവംബര്‍ 9 മുതല്‍ 16 പ്രതിദിന സര്‍വീസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റും. നവംബര്‍ 14ഓടെ പൂര്‍ണമായും പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസ്. ഇതോടൊപ്പം എയര്‍ അറേബ്യ അബു ദബി ഉള്‍പ്പടെ 10 മറ്റു കമ്പനികളും പുതിയ ടെര്‍മിനലിലേക്ക് മാറും. നവംബര്‍ 14 മുതല്‍ 28 വിമാന കമ്പനികള്‍ പൂര്‍ണമായും പ്രവര്‍ത്തനങ്ങള്‍ ടെര്‍മിനല്‍ എയിലേക്ക് മാറ്റും.