ABU DHABI AIRPORT EXPRESS: ദുബായ്-അബുദാബി എയര്‍പോര്‍ട്ട് ഷട്ടിൽ ബസ് സര്‍വീസ് തുടങ്ങി

abu dhabi airport to dubai shuttle bus trip updates

അബുദാബി. ABU DHABI AIRPORT EXPRESS ദുബായ്-അബുദാബി എയര്‍പോര്‍ട്ട് ഷട്ടില്‍ ബസ് സര്‍വീസിനു തുടക്കമായി. ഇരു ദിശകളിലേക്കും 24 മണിക്കൂറും സര്‍വീസ് ഉണ്ടായിരിക്കും. ഒരിടത്തും സ്‌റ്റോപ്പില്ലാത്ത ഈ ബസില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. ടിക്കറ്റുകള്‍ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും ബുക്ക് ചെയ്യാം. 35 ദിര്‍ഹം ആണ് നിരക്ക്. അബുദാബി എയര്‍പോര്‍ട്ടിലെ കൗണ്ടറില്‍ നിന്നും ടിക്കറ്റെടുക്കാം.

ദുബായ് ഇബ്‌നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നാണ് അബുദാബി എയർപോർട്ട് എക്സ്പ്രസ് ബസ് പുറപ്പെടുക. ഓരോ മണിക്കൂറിലും സര്‍വീസ് ഉണ്ടായിരിക്കും. ദുബായിലുള്ളവര്‍ക്ക് തടസ്സങ്ങളില്ലാതെ നേരിട്ട് അബുദാബി വിമാനത്താവളത്തിലെത്താന്‍ ഈ സര്‍വീസ് സഹായിക്കും. അതുപോലെ അബുദാബിയില്‍ നിന്ന് നേരിട്ട് ദുബായിലെത്താനും പ്രയോജനപ്പെടും. ദുബായില്‍ നിന്ന് രാത്രി 12 മണി മുതല്‍ രാത്രി 11 മണി വരേയും അബുദാബി എയര്‍പോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ 1.30 മുതല്‍ രാത്രി 12.30 വരെയുമാണ് സര്‍വീസ്.

Legal permission needed