സാഗരറാണി ക്രൂസ്, പിന്നെ കാന്തല്ലൂർ, ഗവി; ഫെബ്രുവരിയിൽ തൃശൂരിൽ നിന്നുള്ള KSRTC ഉല്ലാസ യാത്രകൾ

ksrtc budget tour tirpupdates

തൃശൂർ. KSRTC തൃശൂർ ബജറ്റ് ടൂറിസം സെൽ ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന കുറഞ്ഞ ചെലവിലുള്ള ഉല്ലാസ യാത്രകൾക്ക് ഇപ്പോൾ ബുക്ക് ചെയ്യാം. ശൈത്യകാലം ശരിക്കും ആസ്വദിക്കാവുന്ന യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ സാഗര റാണി കപ്പൽ യാത്ര ഇതിനകം തന്നെ ഹിറ്റായി. ആകെ മൂന്ന് സാഗര റാണി യാത്രകളാണ് ഫെബ്രുവരിയിലുള്ളത്. ഇവയിൽ രണ്ടു യാത്രകളുടെ ബുക്കിങ് ഫുൾ ആയി. വിശദമായി ഷെഡ്യൂൾ താഴെ നൽകിയിരിക്കുന്നു.

നെല്ലിയാമ്പതി

ഫെബ്രുവരി 3, 4, 10, 11, 18, 24, 25 തീയതികളിലാണ് നെല്ലിയാമ്പതി ഏകദിന യാത്രകൾ. ഏറ്റവും കൂടുതൽ യാത്രകളും നെല്ലിയാമ്പതിയിലേക്കാണ്. തൃശൂരിൽ നിന്ന് രാവിലെ 7ന് പുറപ്പെട്ട് വൈകീട്ട് 7ന് തിരിച്ചെത്തും.

മലക്കപ്പാറ

ഫെബ്രുവരി 4, 10, 11, 25 തീയതികളിലാണ് മലക്കപ്പാറ യാത്രകൾ. രാവിലെ 6.45ന് പുറപ്പെട്ട് രാത്രി 8.15ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഗവി – ഫെബ്രുവരി 10, 24 തീയതികളിലാണ് ഗവി യാത്രകൾ. പുലർച്ചെ 1 മണിക്ക് പുറപ്പെടും.

കാന്തല്ലൂർ – ഫെബ്രുവരി 11, 18 തീതികളിലാണ് കാന്തല്ലൂർ യാത്രകൾ. പുലർച്ചെ 5 മണിക്ക് പുറപ്പെടും.

സാഗര റാണി ക്രൂസ് യാത്ര

ഫെബ്രുവരി 13, 18, 25 തീയതികളിലാണ് കൊച്ചിയിൽ സാഗര റാണി ക്രൂസ് യാത്ര ഒരുക്കിയിട്ടുള്ളത്. രാവിലെ 11ന് പുറപ്പെടും. ആദ്യ രണ്ട് ദിവസങ്ങളിലെ ബുക്കിങ് പൂർത്തിയായി. 25-ാം തീയതിയിലെ യാത്രയ്ക്കു മാത്രമാണ് ഏതാനും സീറ്റുകൾ ബാക്കിയുള്ളത്.

ബുക്കിങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 9656018514, 7012393912 (വാട്സാപ്പിലും ലഭ്യം)

Legal permission needed