മാമലക്കണ്ടം, മൂന്നാർ, കാന്തല്ലൂർ, ഗവി; ഫെബ്രുവരിയിൽ മലപ്പുറത്ത് നിന്നുള്ള KSRTC യാത്രകളിങ്ങനെ

ksrtc budget tour munnar trip updates

മലപ്പുറം KSRTC ഡിപ്പോ ബജറ്റ് ടൂറിസം സെൽ ഫെബ്രുവരി മാസം സംഘടിപ്പിക്കുന്ന വിവിധ വിനോദ യാത്രാ പാക്കേജുകളെ കുറിച്ച് വിശദമായി അറിയാം.

  • മാമലക്കണ്ടം-മൂന്നാർ
    ഫെബ്രുവരി 03, 17, 24 തീയതികളിലാണ് മലപ്പുറത്ത് നിന്നുള്ള മാമലക്കണ്ടം- മൂന്നാർ യാത്രകൾ. രണ്ടു ദിവസത്തെ വിനോദ യാത്രയ്ക്ക് 1,630 രൂപയാണ് നിരക്ക്. ഈ ദിവസങ്ങളിൽ പുലർച്ചെ നാലിന് മലപ്പുറത്ത് നിന്ന് പുറപ്പെടും.
  • അതിരപ്പിള്ളി- മലക്കപ്പാറ
    ഫെബ്രുവരി 04, 11, 18, 25 തീയതികളിലാണ് അതിരപ്പിള്ളി- മലക്കപ്പാറ യാത്രകൾ. ഈ ഏകദിന യാത്രയ്ക്ക് 730 രൂപയാണ് നിരക്ക്. പുലർച്ചെ നാലിന് പുറപ്പെടും.
  • വയനാട്
    ഫെബ്രുവരി നാലിനാണ് വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഏകദിന ഉല്ലാസ യാത്ര. പുലർച്ചെ നാലിനു പുറപ്പെടുന്ന ഈ യാത്രയുടെ നിരക്ക് 600 രൂപയാണ്.
  • കാന്തല്ലൂർ-മൂന്നാർ
    ഫെബ്രുവരി 9നാണ് കാന്തല്ലൂർ-മൂന്നാർ ദ്വിദിന യാത്ര. 1700 രൂപയാണ് നിരക്ക്. രാത്രി 10 മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെടും.
  • വാഗമൺ
    ഫെബ്രുവരി 9നാണ് വാഗമണിലേക്കുള്ള യാത്ര. 3050 രൂപയാണ് നിരക്ക്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കവർ ചെയ്യുന്ന ദ്വിദിന യാത്രയാണിത്. രാത്രി 10ന് മലപ്പുറത്ത് നിന്ന് പുറപ്പെടും.
  • നെല്ലിയാമ്പതി
    ഫെബ്രുവരി 10, 25 എന്നീ തീയതികളിലാണ് നെല്ലിയാമ്പതിയിലേക്കുള്ള ഏകദിന യാത്രകൾ. 830 രൂപയാണ് നിരക്ക്. മലപ്പുറത്ത് നിന്ന് പുലർച്ച അഞ്ചിന് പുറപ്പെടും.
  • കൊച്ചി
    ഫെബ്രുവരി 18നാണ് കൊച്ചിയിലേക്കുള്ള ഏകദിന ഉല്ലാസ യാത്ര. കൊച്ചിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കും. 680 രൂപയാണ് നിരക്ക്. രാവിലെ 6ന് പുറപ്പെടും.
  • ഗവി പരുന്തുംപാറ
    ഫെബ്രുവരി 24നാണ് ഗവി-പരുന്തുംപാറ ദ്വിദിന യാത്ര. ദ്വിദിന യാത്രയ്ക്ക് 2850 രൂപയാണ് നിരക്ക്. രാത്രി എട്ടു മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെടും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9447203014, വാട്സാപ്പ്: 9446389823, 9995726885

trip updates

Legal permission needed