കൊല്ലം KSRTCയുടെ ജനുവരിയിലെ ബജറ്റ് വിനോദ യാത്രകൾ

ksrtc ooty tripupdates

കൊല്ലം. കൊല്ലം KSRTC ബജറ്റ് ടൂറിസം സെല്‍ ജനുവരിയില്‍ 15 വിനോദ യാത്രകളാണ് സംഘടിപ്പിക്കുന്നത്. ഇവയില്‍ 14 ട്രിപ്പുകളും ഏകദിന യാത്രകളാണ്. റിപബ്ലിക് ദിന അവധി ദിനത്തില്‍ പുറപ്പെടുന്ന മൂന്നാര്‍ പാക്കേജ് രണ്ട് പകലുകളും ഒരു രാത്രിയും നീളുന്ന യാത്രയാണ്. വിശദമായ ഷെഡ്യൂളും ബുക്കിങ് വിവരങ്ങളും:

ഗവി
കൊല്ലം ഡിപ്പോയില്‍ നിന്ന് ഈ മാസം ഏറ്റവും കൂടുതല്‍ ബജറ്റ് യാത്രകള്‍ ഗവിയിലേക്കാണ്. ആദ്യ യാത്ര കഴിഞ്ഞു. ജനുവരി 5, 21, 27 തീയതികളാണ് ഇനിയുള്ള യാത്രകള്‍. പുലര്‍ച്ചെ 5 മണിക്കു പുറപ്പെട്ട് രാത്രി 10.30ഓടെ തിരിച്ചെത്തും.

വാഗമണ്‍
ജനുവരി 28ന് ഒറ്റയാത്ര മാത്രമെ വാഗമണിലേക്കുള്ളൂ. പുലര്‍ച്ചെ 5 മണിക്കു പുറപ്പെട്ട് രാത്രി 10.30ഓടെ തിരിച്ചെത്തും.

തിരുവൈരാണിക്കുളം
ഈ മാസത്തെ രണ്ട് തിരുവൈരാണിക്കുളം യാത്രകളില്‍ ആദ്യത്തേത് കഴിഞ്ഞു. അടുത്ത യാത്ര ജനുവരി 7നാണ്. പുലര്‍ച്ചെ 5 മണിക്കു പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തും.

അയ്യപ്പക്ഷേത്രങ്ങളിലേക്കുള്ള യാത്രയും ജനുവരി 7നാണ്. പുലര്‍ച്ചെ 5 മണിക്കു പുറപ്പെട്ട് രാത്രി 08.30ഓടെ തിരിച്ചെത്തും.

പൊന്‍മുടി
ജനുവരി 13നാണ് പൊന്മുടി യാത്ര. പുലര്‍ച്ചെ 6.30ന് പുറപ്പെട്ട് രാത്രി 08.30ഓടെ തിരിച്ചെത്തും.

റോസ്മല
ജനുവരി 14നാണ് ഈ യാത്ര. പുലര്‍ച്ചെ 6.30ന് പുറപ്പെട്ട് രാത്രി 9.30ഓടെ തിരിച്ചെത്തും.

രാമക്കല്‍മേട്
ജനുവരി 21ന് പുലര്‍ച്ചെ 5 മണിക്കു പുറപ്പെട്ട് രാത്രി 11 മണിയോടെ തിരിച്ചെത്തുന്ന യാ്ത്രയാണ് രാമക്കല്‍മേട്ടിലേക്ക് ക്രമീകരിച്ചിട്ടുള്ളത്.

പാണിയേലിപോര്
ജനുവരി 26ന് പാണിയേലിപോര് യാത്രയാണ്. പുലര്‍ച്ചെ 5 മണിക്കു പുറപ്പെട്ട് രാത്രി 10.30ഓടെ തിരിച്ചെത്തും.

മൂന്നാര്‍
ജനുവരി 26നാണ് ദ്വിദിന മൂന്നാര്‍ യാത്ര. വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് പുറപ്പെടും. ശനി രാത്രി 11.30ഓടെ തിരിച്ചെത്തും. രണ്ടു പകലുകളും ഒരു രാത്രിയും ഉള്‍പ്പെട്ടതാണ് യാത്ര.

കോന്നി-കുംഭാവുരുട്ടി
ജനുവരി 28ന് കോന്നി-കുംഭാവുരുട്ടി വിനോദ യാത്ര രാവിലെ 6ന് പുറപ്പെടും. രാത്രി 8.30ന് മടങ്ങിയെത്തും.

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9747969768

Legal permission needed