കണ്ണൂര്‍. ഡിസംബർ മാസം കണ്ണൂരിൽ നിന്ന് KSRTC സംഘടിപ്പിക്കുന്ന ബജറ്റ് ടൂർ പാക്കേജുകളെ കുറിച്ച് വിശദമായി അറിയാം. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മാസമാണ് ഡിസംബർ. പുറത്തു നിന്നും ധാരാളം ടൂറിസ്റ്റുകൾ എത്തുന്ന സീസൺ. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാറും, വാഗമണും വയനാടുമെല്ലാം സഞ്ചാരികളെ കൊണ്ട് നിറയുന്ന കാലം. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഈ മാസത്തിൽ കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് കണ്ണൂരിൽ നിന്നുള്ള കെഎസ്ആർടിസി വിനോദയാത്രകൾ.
വാഗമണ്‍, മൂന്നാര്‍
ഡിസംബര്‍ 08, 15, തീയതികളിലാണ് വാഗമണ്‍, മൂന്നാര്‍ (Munnar hill station) എന്നിവിടങ്ങളിലേക്കുള്ള രണ്ടും ദിവസത്തെ വിനോദ യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളിലാണ് പുറപ്പെടുക. വൈകീട്ട് 5 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6ന് തിരിച്ചെത്തും. വാഗമണിലേയും മൂന്നാറിലേയും പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കുന്ന ഈ പാക്കേജില്‍ ഭക്ഷണവും താമസവും പ്രവേശന ഫീസുകളും ഉള്‍പ്പെടും.
മൂന്നാര്‍, കാന്തല്ലൂര്‍, മറയൂർ
ഡിസംബര്‍ 08, 23 തീയതികളിലാണ് മൂന്നാര്‍, കാന്തല്ലൂര്‍, മറയൂർ ദ്വിദിന യാത്രകൾ. വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6ന് തിരിച്ചെത്തും. ഈ പാക്കേജില്‍ താമസം മാത്രമാണ് ഉള്‍പ്പെടുക. നാലു പേർ പങ്കിടുന്ന മുറികളായിരിക്കും. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റു ചെലവുകള്‍ സഞ്ചാരികള്‍ വഹിക്കണം.
ഗവി, കുമളി, കമ്പം, രാമക്കൽമേട്
ഡിസംബര്‍ 15, 23 തീയതികളിലാണ് കണ്ണൂരില്‍ നിന്ന് ഗവിയിലേക്കുള്ള വിനോദ യാത്രകള്‍. കുമളി, കമ്പം, രാമക്കൽമേട് എന്നിവിടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഈ യാത്ര രണ്ടു ദിവസ നീളും. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷം, താമസം, വിനോദ കേന്ദ്രങ്ങളിലെ പ്രവേശ ഫീസ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടും.
വയനാട്- തുശാരഗിരി, എൻ ഊര്, പൂക്കോട് ലേക്ക്
ഡിസംബർ 10, 17, 24 ഞായറാഴ്ചകളിലാണ് വയനാട്ടിലേക്കുള്ള ഏകദിന യാത്രകൾ. രാവിലെ ആറു മണിക്ക് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. തുശാരഗിരി, ഹണി മ്യൂസിയം, എന്‍ ഊര്, പൂക്കോട് തടാകം എന്നീ വിനോദ കേന്ദ്രങ്ങളാണ് ഈ യാത്രയില്‍ സന്ദര്‍ശിക്കുക. ഭക്ഷണവും പ്രവേശന ഫീസുകളും പാക്കേജില്‍ ഉള്‍പ്പെടും.
പൈതല്‍മല (വൈതല്‍മല)
വിനോദ സഞ്ചാരികളേയും ട്രെക്കിങ് പ്രേമികളേയും ആകര്‍ഷിക്കുന്ന കണ്ണൂര്‍ ജില്ലയിലെ പ്രധാന മലയാണ് പൈതല്‍മല അഥവാ വൈതല്‍മല. മലമുകളില്‍ നിബിഢവനമാണ്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നു. ഈ മലയുടെ രണ്ടു കിലോമീറ്റര്‍ വടക്കാണ് കര്‍ണാടകയിലെ കൂര്‍ഗ് വനമേഖല. ഡിസംബർ 3, 24 തീയതികളിലാണ് കണ്ണൂരില്‍ നിന്ന് വൈതല്‍മല യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 9ന് തിരിച്ചെത്തും. ഈ യാത്രയില്‍ പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവയും സന്ദര്‍ശിക്കും. ഭക്ഷണവും പ്രവേശന ഫീസുകളും പാക്കേജില്‍ ഉള്‍പ്പെടും.
റാണിപുരം, ബേക്കല്‍ ഫോര്‍ട്ട്
കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരം കുന്നുകളിലേക്ക് ഡിസംബർ 10 ഞായറാഴ്ചയാണ് കണ്ണൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ടൂര്‍ സംഘടിപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്നും ഏറെ പേരെത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണിത്. നിത്യഹരിത ചോലവനങ്ങലും വിശാലമായ പുല്‍മേടുകളുമാണ് റാണിപുരത്തിന്റെ പ്രത്യേകത. ട്രെക്കിങ് പ്രേമികളുടെ ഇഷ്ട ഇടമാണ്. ബേക്കല്‍ കോട്ടയും ബേക്കല്‍ ബീച്ചും സന്ദര്‍ശിക്കുന്ന ഈ യാത്ര ഞായറാഴ്ച രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 9 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവം പ്രവേശ ഫീസുകളും പാക്കേജില്‍ ഉള്‍പ്പെടും.
ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പറുകള്‍: 8089463675 , 9496131288