പാലക്കാട്. മംഗള, മാവേലി, ഏറനാട് എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ കേരളത്തിലോടുന്ന അഞ്ച് പ്രധാന ട്രെയിനുകള്‍ക്ക് അഞ്ചിടത്ത് പുതിയ സ്റ്റോപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ചു. കൊയിലാണ്ടി, കുറ്റിപ്പുറം, അമ്പലപ്പുഴ, ചാലക്കുടി, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ട്രെയിനുകള്‍ നിര്‍ത്തുകയെന്ന് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അറിയിച്ചു. ട്രെയ്‌നുകളും പുതിയ സ്റ്റോപ്പുകളും സമയക്രവും താഴെ:
- ഹസ്രത് നിസാമുദ്ദീന്‍ – എറണാകുളം ജങ്ഷന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12618) ജൂലൈ 15 മുതല്‍ കൊയിലാണ്ടിയില്‍ നിര്‍ത്തി തുടങ്ങും. പുലര്‍ച്ചെ 03.9ന് എത്തിച്ചേരുന്ന ട്രെയ്ന്‍ 03.10ന് പുറപ്പെടും.
മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) ജൂലൈ 16 മുതല്‍ അമ്പലപ്പുഴയില്‍ നിര്‍ത്തും. പുലര്‍ച്ചെ 3.10ന് എത്തിച്ചേരുന്ന വണ്ടി 03.11ന് പുറപ്പെടും. - തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16604) ജൂലൈ 16 മുതല്‍ കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും നിര്‍ത്തും. കുറ്റിപ്പുറത്ത് പുലര്‍ച്ചെ 2.29ന് എത്തുന്ന ട്രെയിന്‍ 2.30ന് പുറപ്പെടും. കൊയിലാണ്ടിയില്‍ പുലര്‍ച്ചെ 3.47ന് എത്തുന്ന ട്രെയ്ന്‍ 3.48ന് പുറപ്പെടും.
- തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് (16347) ജൂലൈ 16 മുതല്‍ ചാലക്കുടിയില്‍ നിര്‍ത്തും. പുലര്‍ച്ചെ 2.09ന് എത്തുന്ന വണ്ടി 2.10ന് പുറപ്പെടും.
- നാഗര്‍കോവില്‍ ജങ്ഷന്‍ – മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (16606) ജൂലൈ 17 മുതല്‍ നെയ്യാറ്റിന്‍കരയില്‍ നിര്‍ത്തും. പുലര്‍ച്ചെ 2.56ന് എത്തിച്ചേരുന്ന ട്രെയിന്‍ 2.57ന് പുറപ്പെടും.