ദുബായില്‍ ജൂൺ 10ന് സൈക്കിള്‍ റൈഡ് സൗജന്യം; നിങ്ങൾ ചെയ്യേണ്ടത്

ദുബായ്. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (RTA) സൗജന്യ സൈക്കിള്‍ റൈഡ് ഒരുക്കുന്നു. കരീം ബൈക്ക് സൈക്കിള്‍ ഷെയറിങ് ആപ്പുമായി ചേര്‍ന്ന് ജൂണ്‍ പത്ത് ശനിയാഴ്ചയാണ് ഈ സൗജന്യ റൈഡ്. പൊതുജനങ്ങള്‍ക്ക് എത്ര ട്രിപ്പുകള്‍ വേണമെങ്കിലും എടുക്കാം. ഒരു ട്രിപ്പ് 45 മിനിറ്റലധികം സമയമെടുക്കാന്‍ പാടില്ലെന്നു മാത്രം. ദുബായിലുടനീളമുള്ള 186 ഡോക്കിങ് സ്റ്റേഷനുകളില്‍ നിന്ന് കരീം ബൈക്കുകള്‍ ലഭിക്കും.

കരീം ബൈക്ക് ആപ്പിലെ ഹോം സ്‌ക്രീനിലുള്ള ഗോ സെക്ഷനില്‍ ബൈക്ക് സെലക്ട് ചെയ്ത് സൗജന്യ പാസ് എടുക്കാം. പാസ് തെരഞ്ഞെടുത്ത ശേഷം എന്ന കോഡ് നല്‍കിയാല്‍ 24 മണിക്കൂര്‍ പാസ് ലഭിക്കും. ഉപഭോക്താക്കള്‍ തങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഒരു ചാര്‍ജും ഈടാക്കില്ല.

സിറ്റി വാക്ക്, ബിസിനസ് ബേ, ദുബായ് മീഡിയ സിറ്റി, കറാമ, അല്‍ മന്‍ഖൂല്‍, കൈറ്റ് ബീച്ച് എന്നിവിടങ്ങളില്‍ കരീം ബൈക്ക്‌സ് ലഭ്യമാണ്. ആരോഗ്യകരമായ ശീലങ്ങളും വ്യായാമത്തിനും ഒഴിവു വേളകളിലും ലളിതമായ സഞ്ചാര ഉപാധികളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുകയാണ് ആര്‍ടിഎ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed