KSRTCയുടെ ഗവി വിനോദയാത്രാ പാക്കേജ് വീണ്ടും

gavi tripupdates

പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.

പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

കോഴിക്കോട് നിന്ന് തുടങ്ങുന്ന ഗവി പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് ഈ പാക്കേജ്. നിലവിൽ ഗവിയിലേക്ക് പത്തനംതിട്ടയിൽ നിന്നും ദിവസവും കെഎസ്ആർടിസി രണ്ട് ഓർഡിനറി സർവീസുകൾ നടത്തുന്നുണ്ട്. രാവിലെ 05:30, 06:30 എന്നിങ്ങനെയാണ് സമയക്രമം.

ഫോൺ നമ്പറുകൾ
തിരുവല്ല:
9744348037, 9074035832
പത്തനംതിട്ട
9495752710, 6238309941
അടൂർ
9447302611, 9207014930

BUDGET TOURS, KSRTC
091886 19368

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed