സേലം. ഗ്രീഷ്‌മോത്സവത്തിനൊരുങ്ങി സേലം ഏര്‍ക്കാട്. സാധാരണയായി മേയ് അവസാനത്തെ ആഴ്ചയോ ജൂണ്‍ ആദ്യത്തെ ആഴ്ചയിലോ ആണ് ഏര്‍ക്കാടില്‍ ഗ്രീഷ്മോത്സവം നടത്താറുള്ളത്.
ഉത്സവത്തെ വരവേല്‍ക്കാന്‍ പുഷ്പപ്രദര്‍ശനത്തിനായി ചെടികള്‍ വളര്‍ത്തുന്ന തിരക്കിലാണിപ്പോള്‍.
Also Read യേർക്കാട്: പാവങ്ങളുടെ ഊട്ടിയിലേക്ക് വിട്ടാലോ? കാണാനുള്ളതെല്ലാം ഈ ലിസ്റ്റിലുണ്ട്
അണ്ണാപാര്‍ക്കിലെ റോസ്ഗാര്‍ഡനിലാണ് പൂക്കള്‍ വളര്‍ത്തുന്നത്. വേനലവധിയായതിനാല്‍ ഏര്‍ക്കാട്ടില്‍ വിനോദസഞ്ചാരികളുടെ തിരക്കാണ്. ഗ്രീഷ്മോത്സവത്തില്‍ പച്ചക്കറിത്തോട്ട മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 12-ാം തീയതിക്കകം അപേക്ഷിക്കണമെന്ന് ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പ് അറിയിച്ചു.