ഗൂഡല്ലൂർ. വരൾച്ചയ്ക്ക് ആശ്വാസമായി വേനൽ മഴ എത്തിയതോടെ നീലഗിരി ജില്ലയിലെ മുതുമല കടുവാ സംരക്ഷണ വനമേഖലയിൽ പച്ചപ്പ്. വനങ്ങൾ വിട്ട് പലഭാഗത്തേക്കും തീറ്റയും വെള്ളവും തേടി പോയിരുന്ന കാട്ടാനകളും മാനുകളും പന്നികളും മറ്റു ജീവികളും തിരിച്ചെത്തി. തുടർച്ചയായി വനങ്ങളിൽ കിട്ടിയ മഴ കാരണം തീറ്റപ്പുല്ലുകളും ചെടികളും നിറഞ്ഞു. ഗൂഡല്ലൂർ – മൈസൂർ റോഡിൽ മുതുമല വഴി പോകുന്നവർക്ക് മൃഗങ്ങൾ കൂട്ടമായി തീറ്റയെടുക്കുന്നത് കാണാൻ സാധിക്കും.
Also Read മുതുമല-മസിനഗുഡി-ഊട്ടി ഒരു മനോഹര പാത
കാട്ടുതീ പടരുമോ എന്ന ആശങ്കയും നീങ്ങിയത് വനം വകുപ്പിന് ആശ്വാസമാണ്. മരങ്ങളും കിളിർത്തു. നീരുറവകളിൽ വെള്ളവും നിറഞ്ഞു തുടങ്ങി. ഈ വർഷം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മുതുമല ബന്ദിപ്പൂർ വനങ്ങളിൽ വരൾച്ച കൂടുതലായിരുന്നു. സഞ്ചാരികൾക്ക് വനത്തിന്റെ ഏത് ഭാഗത്തിലൂടെ പോയാലും ധാരാളം മൃഗങ്ങളെ കാണാൻ സാധിക്കുന്നുണ്ട്.