വിസ ഇല്ലാതെ MALAYSIAയിലേക്കു പറക്കാം, 30 ദിവസം വരെ തങ്ങാം; ഇന്ത്യക്കാര്‍ക്കിത് സുവര്‍ണാവസരം

tripupdates.in

പുത്രജയ. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച് മലേഷ്യ (Malaysia). ഡിസംബര്‍ 1 മുതല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും വിസയില്ലാതെ രാജ്യത്തേക്ക് വരാമെന്ന് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപിച്ചു. വിസയില്ലാതെ മലേഷ്യയില്‍ 30 ദിവസം വരെ തങ്ങാം. അതേസമയം മലേഷ്യയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് സുരക്ഷാ സ്‌ക്രീനിങ് ഉണ്ടായിരിക്കും.

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളുടേയും നിക്ഷേപകരുടേയും വരവ് ത്വരിതപ്പെടുത്തുന്നതിന് വിസ ചട്ടങ്ങളില്‍ ഇളവ് നല്‍കുമെന്ന് മലേഷ്യ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ടു രാജ്യങ്ങളും മലേഷ്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന വിപണികളാണ്. മലേഷ്യയിലെത്തുന്ന ടൂറിസ്റ്റുകളില്‍ ചൈനക്കാര്‍ നാലാം സ്ഥാനത്തും ഇന്ത്യക്കാര്‍ അഞ്ചാം സ്ഥാനത്തുമാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ മലേഷ്യ സന്ദര്‍ശിച്ചത് 2.84 ലക്ഷം ഇന്ത്യക്കാരാണ്.

tripupdates.in

വിസ നടപടികള്‍ ലഘൂകരിക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുളെ മലേഷ്യയിലേക്ക് ആകര്‍ഷിക്കും. അതോടൊപ്പം ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഈയിടെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ (Visa-free countries) പ്രവേശനം അനുവദിച്ചിരുന്നു.

Legal permission needed