കുറഞ്ഞ ചെലവിൽ വിദേശ വിനോദ യാത്ര ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി സമീപകാലത്ത് വിയറ്റ്നാം മാറിയിട്ടുണ്ട്. അധികം നൂലാമാലകളില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യമായാണ് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വിയറ്റ്നാമിനെ കാണുന്നത്. വിയറ്റ്നാമിലെ പ്രധാന ബജറ്റ് വിമാന കമ്പനിയായ വിയെറ്റ്ജെറ്റ് ഈയിടെ കൊച്ചിയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതും യാത്രക്കാർ ഉള്ളത് കൊണ്ടാണ്.
വിസ പരിഷ്കരണം
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് അനുവദിക്കുന്ന ഇ-വിസയുടെ കാലാവധി വർധിപ്പിക്കാനാണ് ഇപ്പോൽ വിയറ്റ്നാം സർക്കാരിന്റെ തീരുമാനം. 25 ഡോളർ ഫീസ് അടച്ച് അപേക്ഷിച്ചാൽ മൂന്നോ നാലോ ദിവസത്തിനകം വിയറ്റ്നാം 30 ദിവസം കാലാവധിയുള്ള ഇ-വിസ അനുവദിക്കും. ഈ വിസാ കാലാവധി 90 ദിവസമാക്കി വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെ വിയറ്റ്നാമിൽ കൂടുതൽ ദിവസങ്ങൾ തങ്ങാനും കൂടുതൽ പ്രദേശങ്ങൾ കാണാനുമുള്ള അവസരമാണ് വിദേശ ടൂറിസ്റ്റുകൾക്ക് തുറന്നിരിക്കുന്നത്.
Also Read VIETNAM കൃശഗാത്രിയാം സുന്ദരി: യാത്രാനുഭവം
ഈയിടെ, വിയറ്റ്നാം നാഷനൽ അസംബ്ലി ഇ-വിസ കാലാവധി നീട്ടുന്നതിനുള്ള ശുപാർശ അംഗീകരിച്ചിരുന്നു. ഇത് ഓഗസ്റ്റ് 1 മുതൽ നടപ്പിലാകും. അതോടെ അംഗീകൃത ഇ-വിസയ്ക്ക് 90 ദിവസത്തെ കാലയളവ് ഉണ്ടായിരിക്കും. അതിമനോഹര പ്രകൃതിദൃശ്യങ്ങളും സമ്പന്നമായ ചരിത്രവും ഊഷ്മളമായ ആതിഥ്യമര്യാദയും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന രാജ്യമാണ് വിയറ്റ്നാം. പുതിയ വിസാ പരിഷ്കരണം വന്നതോടെ ടൂറിസ്റ്റുകൾക്ക് കൂടുതൽ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യാൻ കഴിയും. വിയറ്റ്നാമിലേക്കുള്ള യാത്രയിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ചില സ്ഥലങ്ങളെ കുറിച്ച് താഴെ ലിങ്കുകളിൽ വിശദമായി വായിക്കാം.
ചൈനാ ടൌണും പ്രസിഡന്റിന്റെ പാലസും
ഹാനോയ് നഗരത്തിൽ ബൈക്കിലൊരു പ്രദക്ഷിണം.
One thought on “Vietnam ഇ-വിസ ഇനി 90 ദിവസത്തേക്ക്; കൂടുതൽ എക്സ്പ്ലോർ ചെയ്യാം”