തിരുവനന്തപുരം. കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. (നിരക്കുകളുടെ പട്ടിക താഴെ) ഞായറാഴ്ച രാവിലെ എട്ടു മണിക്കാണ് ബുക്കിങ് തുടങ്ങിയത്. ഏപ്രില്‍ 26ന് കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ്. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് 28നാണ്. IRCTC വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ബുക്ക് ചെയ്യാം. 25ന് തിരുവനന്തപുരത്തിനുള്ള ഉദ്ഘാടന സർവീസ് പ്രധാനമന്ത്രി നേരന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരിക്കും ഈ സർവീസിലെ യാത്രക്കാർ.
തിരുവനന്തപുരം > കാസർകോട് ടിക്കറ്റ് നിരക്കുകൾ
കാസർകോട് > തിരുവനന്തപുരം ടിക്കറ്റ് നിരക്കുകൾ