ന്യൂദല്‍ഹി. ഇന്ത്യയുടെ സ്വന്തം ഏകീകൃത ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ UPI (Unified Payment Interface) ഇനി ശ്രീലങ്കയിലും മൊറിഷ്യസിലും ഉപയോഗിക്കാം. ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളായ ഈ രാജ്യങ്ങളില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സൗകര്യം ലഭിക്കുന്നത് ഏറെ അനുഗ്രഹമാകും.
ഇതോടൊപ്പം മൊറീഷ്യസില്‍ റുപേ കാര്‍ഡും അവതരിപ്പിച്ചു. മൊറീഷ്യന്‍ ബാങ്കുകള്‍ക്കും ഇനി റൂപേ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യാം. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മൊറീഷ്യക്കാര്‍ക്കും ഇന്ത്യയില്‍ യുപിഐ സൗകര്യം ഉപയാഗിക്കാന്‍ കഴിയും. ഏതു സമയത്തും ഡിജിറ്റല്‍ പണമിടപാടുകള്‍ സാധ്യമാക്കുന്നതാണ് ഇന്ത്യയുടെ യുപിഐ. ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകളേയും വിവിധ ബാങ്കിങ് സേവനങ്ങളേയും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. കഴിഞ്ഞ ആഴ്ച പാരിസിലെ ഐഫല്‍ ടവറിലും യുപിഐ സംവിധാനം ലഭ്യമാക്കിയിരുന്നു.