UAE VISIT VISA പുതുക്കലിന് ചെലവേറി; ഡിമാന്‍ഡിനു കുറവില്ല

ദുബയ്. UAE VISIT VISA കാലാവധി നീട്ടുന്നതിന് ചെലവേറി. നിലവില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത് 60 ദിവസം കാലാവധിയുള്ള യുഎഇ സന്ദര്‍ശക വിസയ്ക്കാണ്. ഇതു പുതുക്കണമെങ്കില്‍ യുഎഇക്കു പുറത്തു പോയി തിരിച്ചു വരണം. വിസിറ്റ് വിസ പുതുക്കുന്നതിന് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്നതിനു പകരം ഏറ്റവും കൂടുതല്‍ പേര്‍ അവലംബിക്കുന്ന മാര്‍ഗമാണ് തൊട്ടടുത്ത രാജ്യത്തെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം യുഎഇയില്‍ തന്നെ തിരിച്ചെത്തുന്ന എയര്‍പോര്‍ട് റ്റു എയര്‍പോര്‍ട്ട് രീതി. ആവശ്യക്കാര്‍ ഏറിയതോടെ ഈ വിസ പുതുക്കല്‍ രീതിക്ക് ഇപ്പോള്‍ 20 ശതമാനം വരെ ചെലവ് വര്‍ധിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

സന്ദര്‍ശക വിസക്കാര്‍ രാജ്യത്തിനു പുറത്തു പോയി തിരിച്ചെത്താന്‍ തിരഞ്ഞെടുക്കുന്ന വിമാന കമ്പനി ടിക്കറ്റ് നിരക്ക് 125 ദിര്‍ഹത്തിനടുത്ത് വരെ വര്‍ധിപ്പിച്ചു. കൂടാതെ തണുപ്പു കാലമായതോടെ കൂടുതല്‍ സന്ദര്‍ശകര്‍ രാജ്യത്ത് തങ്ങാന്‍ താല്‍പര്യടുന്നതും ഈ പാക്കേജിന് ചെലവ് വര്‍ധിക്കാന്‍ കാരണമായി.

വിസിറ്റ് വിസ വേഗത്തില്‍ പുതുക്കാവുന്ന രീതിയാണ് എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് വിസ ചേഞ്ച്. ഇത് ഒറ്റ ദിവസം കൊണ്ട് സാധ്യവുമാണ്. ഏതാണ്ട് നാലു മണിക്കൂര്‍ സമയം മതി. മാതൃരാജ്യത്തേക്ക് തിരിച്ചു പറക്കുന്നതിനു പകരം ഏറെ പേരും തൊട്ടടുത്ത രാജ്യത്തേക്ക് പോകാനാണ് താല്‍പര്യപ്പെടുന്നത്. ഇവിടെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം മറ്റൊരു വിമാനത്തില്‍ തിരിച്ച് യുഎഇയില്‍ തന്നെ എത്തിയാല്‍ വിസ കാലാവധി നീട്ടി കിട്ടും.

കോവിഡാനന്തരം യുഎഇ 90 ദിവസം കാലാവധിയുള്ള വിസിറ്റ് വിസ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് വൈകാതെ നിര്‍ത്തി. ഇതോടെയാണ് 60 ദിവസ വിസിറ്റ് വിസയ്ക്ക് ഡിമാന്‍ഡ് കൂടിയത്. നേരത്തെ 1300 ദിര്‍ഹം മുതലായിരുന്നു 60 ദിവസ വിസയുടെ നിരക്ക്. ഇതിപ്പോള്‍ 1500 ദിര്‍ഹമായി വര്‍ധിച്ചു. ഒരു മാസം മുമ്പ് ബുക്ക് ചെയ്താല്‍ മാത്രമെ ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കൂ. 30 ദിവസ വിസയുടെ കാലാവധി നീട്ടുന്നതിനുള്ള ചെലവ് 1200ല്‍ നിന്ന് 1300 ദിര്‍ഹമായി വര്‍ധിച്ചിട്ടുണ്ട്.

Legal permission needed