ദുബായ്. കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച മൂന്ന് മാസം കാലാവധിയുള്ള സന്ദര്‍ശക വീസ യുഎഇ (UAE) വീണ്ടും നല്‍കിത്തുടങ്ങി. ട്രാവല്‍ ഏജന്റുമാരുടെ സഹായത്തോടെ ഈ വിസ സ്വന്തമാക്കാമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ICP) കോള്‍ സെന്ററില്‍ മുഖേന ലഭിച്ച വിവരമെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
30 അല്ലെങ്കില്‍ 60 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വീസ, 90 ദിവസത്തേക്കുള്ള വിസിറ്റ് വീസ എന്നിങ്ങനെ രണ്ടു തരം സന്ദര്‍ശക വീസകളാണുള്ളതെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നു. 90 ദിവസ വീസ രാജ്യത്തിനു പുറത്തു പോകാതെ തന്നെ നിശ്ചിതി ഫീസടച്ച് നീട്ടാനുള്ള ഓപ്ഷനും ഉണ്ടായിരുന്നു. ഈ വീസ മേയ് അവസാനത്തോടെ തന്നെ വീണ്ടും ഇഷ്യൂ ചെയ്തു തുടങ്ങിയതായും എന്നാല്‍ അധികമാരും അറിഞ്ഞിരുന്നില്ലെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഈയിടെ അവതരിപ്പിച്ച 60 ദിവസ വീസ ഏറെ ജനപ്രീതി നേടിയിരുന്നു. 90 ദിവസ വീസയ്ക്ക് ദുബായിലും അബു ദബിയിലും മാത്രമെ സാധുത ലഭിക്കൂവെന്നും ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നു.
Also Read യുഎഇ വിസിറ്റ് വീസ പുതുക്കാൻ രാജ്യത്തിനു പുറത്തു പോകേണ്ട
90 ദിവസ വീസയ്ക്കുള്ള ചെലവ് ട്രാവല്‍ ഏജന്‍സിയെ ആശ്രയിച്ചിരിക്കും. 1500 മുതല്‍ 2000 ദിര്‍ഹം വരെ ചെലവ് വരും. ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി എന്നിവ വച്ച് ഈ വിസയ്ക്ക് അപേക്ഷിക്കാം. രണ്ടു മുതല്‍ അഞ്ച് പ്രവര്‍ത്തി ദിവസത്തിനകം വീസ ലഭിക്കും.