UAE സ്വകാര്യ മേഖലയിലും ഈദ് അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ 5 ദിവസങ്ങള്‍

അബുദബി. റമദാന് പരിസമാപ്തി കുറിച്ച് എത്തുന്ന ഈദുല്‍ ഫിത്‌റ് (ചെറിയ പെരുന്നാള്‍) ആഘോഷങ്ങള്‍ക്കായി യുഎഇ പൊതു, സ്വകാര്യ മേഖലകളില്‍ അവധി പ്രഖ്യാപിച്ചു. ഹിജ്‌റ കലണ്ടര്‍ പ്രകാരം റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് എമിററ്റൈസേഷന്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 20 വ്യാഴം ആണ് റമദാന്‍ 29. ഈ ദിവസം തൊട്ട് അവധി തുടങ്ങും. അന്നു രാത്രി തന്നെ മാസപ്പിറവി കണ്ട് വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ നാലു ദിവസവും ശനിയാഴ്ച (ഏപ്രില്‍ 22) ആണെങ്കില്‍ അഞ്ചു ദിവസവും ഒന്നിച്ച് വാരാന്ത്യ അവധി ലഭിക്കും. ചന്ദ്രപ്പിറവി കാണുന്നതിനനുസരിച്ച് അഞ്ചു ദിവസം വരെ പരമാവധി അവധി ലഭിക്കും.

യുഎഇയില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പൊതു അവധികള്‍ ഏകീകൃതമായാണ് പ്രഖ്യാപിക്കാറുള്ളത്. സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശികള്‍ക്കും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഒന്നിച്ച് അവധിയാഘോഷിക്കാം.

Legal permission needed