TRIP UPDATES 2023: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ബുക്ക് ചെയ്ത നഗരങ്ങൾ

TRIP UPDATES 2023: ഇന്ത്യയിലെ വിനോദ സഞ്ചാരികളും യാത്രക്കാരും താമസ സൗകര്യത്തിനായി 2023ല്‍ ഏറ്റവും കൂടുതല്‍ മുറികള്‍ ബുക്ക് ചെയ്ത നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍നിര ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഓയോ റൂംസ് ആണ് ഈ നഗരങ്ങളുടെ പട്ടിക Oyo Travelopedia പ്രസിദ്ധീകരിച്ചത്. എല്ലാവര്‍ഷവും ഓയോ പ്രസിദ്ധീകരിക്കുന്ന റിപോര്‍ട്ടിലാണ് ഓയോ ബുക്കിങ്ങുകളുടെ ട്രെന്‍ഡ് അടക്കമുള്ള ഒരു വര്‍ഷത്തെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കുക.

ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബുക്കിങ് രേഖപ്പെടുത്തിയത് ഹൈദരാബാദിലാണ്. രണ്ടാം സ്ഥാനം ബെംഗളൂരുവും മൂന്നാമത് ദല്‍ഹിയും നാലാം സ്ഥാനത്ത് കൊല്‍ക്കത്തയുമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ബുക്കിങ് രേഖപ്പെടുത്തി സംസ്ഥാനം ഉത്തര്‍ പ്രദേശാണ്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം ആദ്യ സ്ഥാനങ്ങളില്‍.

2023ല്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ സന്ദര്‍ശിച്ച നഗരം ജയ്പൂര്‍ ആണ്. ഗോവ, മൈസൂരു, പോണ്ടിച്ചേരി എന്നിവിടങ്ങളാണ് മുന്നിലെത്തിയ മറ്റിടങ്ങള്‍. ഏറ്റവും കൂടുതല്‍ യാത്രകള്‍ നടന്ന ബിസിനസ് നഗരവും ഹൈദരാബാദാണ്. ബെംഗളൂരുവും ദല്‍ഹിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടന നഗരങ്ങള്‍ യഥാക്രമം പുരി, അമൃത്സര്‍, വരാണസി, ഹരിദ്വാര്‍ എന്നീ പട്ടണങ്ങളാണ്. 2022നെ അപേക്ഷിച്ച് ചെറുപട്ടണങ്ങളായ ഗുണ്ടൂര്‍, ദിഗ, ഗൊരഖ്പൂര്‍, വാറങ്കല്‍ എന്നിവിടങ്ങളിലും തീര്‍ത്ഥാനട കേന്ദ്രങ്ങളായ പളനി, ഗോവര്‍ധന്‍ എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ച ഉണ്ടായതായി ഓയോ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ ഏറ്റവും കൂടുതല്‍ ബുക്കിങ് നടന്ന ദിവസം സെപ്തംബര്‍ 30 ആയിരുന്നു. മാസം മേയും.

Legal permission needed