കൊച്ചി. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഒമാന്‍ എയര്‍ (OMAN AIR) ഞായറാഴ്ച (ഒക്ടോബര്‍ 1) മുതല്‍ ആരംഭിക്കും. മൂന്ന് മണിക്കൂര്‍ 45 മിനിറ്റാണ് യാത്രാ സമയം. 162 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ബോയിങ് 737 വിമാനമാണ് സര്‍വീസിനായി ഒമാന്‍ എയര്‍ ഉപയോഗിക്കുന്നത്.
ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8.45നും ശനിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3.30നും വ്യാഴം വൈകീട്ട് 4.10നുമാണ് തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കുള്ള സര്‍വീസുകളുടെ സമയം.
മസ്‌ക്കത്തില്‍ നിന്ന് ഞായര്‍, ബുധന്‍, ദിവസങ്ങളില്‍ പുലര്‍ച്ചെ 2.20നും വ്യാഴാഴ്ച രാവിലെ 8.30നും ശനി രാവിലെ 9.10നുമാണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍. മൂന്ന് മണിക്കൂറും 55 മിനിറ്റുമാണ് യാത്രാ സമയം.