മൂന്നാറില്‍ അതിശൈത്യം

munnar trip updates

മൂന്നാര്‍. സീസണില്‍ ആദ്യമായി മൂന്നാറില്‍ അതിശൈത്യം. ഏതാനും ദിവസങ്ങളായി താപനില 4 ഡിഗ്രി സെല്‍ഷ്യസാണ്. താപനില പൂജ്യത്തിലെത്തിയെന്ന് റിപോർട്ടുണ്ടായിരുന്നു. എന്നാൽ കാലവസ്ഥാ വിദഗ്ധർ ഇതു തള്ളി. കടുകുമുടി, ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്. ഇവിടങ്ങളിലെ പുല്‍മേടുകളില്‍ പുലര്‍ച്ചെ മഞ്ഞ് പ്രത്യക്ഷപ്പെട്ടു. ഒക്ടോബറില്‍ ആരംഭിച്ച ശൈത്യകാലം ഏറെ വൈകിയാണ് ഇപ്പോൾ തീവ്രമായിരിക്കന്നത്.

തെന്മല, ചെണ്ടുവര, ചിറ്റുവര, ലക്ഷ്മി, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ രണ്ട് ഡിഗ്രിയും മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ താപനില 4 ഡിഗ്രിയും രേഖപ്പെടുത്തി.

സഞ്ചാരികള്‍ ഏറെ കാത്തിരുന്ന ഈ സീസണിലെ അതിശൈത്യം ആദ്യമായി വന്നെത്തിയതോടെ മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് ഇനിയും കൂടും.

Legal permission needed