അനധികൃത സ്റ്റിക്കറുകളും ക്യാമറയിൽ കുടുങ്ങും; മുന്നറിയിപ്പുമായി MVD

ആലപ്പുഴ. വാഹനങ്ങളില്‍ പതിക്കുന്ന അനധികൃത ബോർഡുകളും സ്റ്റിക്കറുകളും ഉടൻ നീക്കണമെന്ന് മോട്ടോർവാഹന വകുപ്പ്. ഇല്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയുണ്ടാകും. ഇത്തരം ബോർഡുകളും സ്റ്റിക്കറുകളും എ ഐ ക്യാമറയിൽ പതിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദ്യഘട്ടം നിയമലംഘകർക്ക് നോട്ടീസ് നൽകും. നീക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയെടുക്കാനാണ് നിർദേശം. വിവിധ സംഘടനകളും സ്ഥാപനങ്ങളും വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള ബോർഡുകൾ വെക്കാറുണ്ട്. ചില സംഘടനാ ഭാരവാഹികളും ബോർഡ് വെച്ച വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെതുൾപ്പെടെ അനുവദനീയമായ ബോർഡുകൾ നീക്കം ചെയ്യേണ്ടതില്ല.

സ്റ്റിക്കറുകള്‍ പതിക്കുന്നതിലും കര്‍ശന പരിശോധനയുണ്ടാകും. സ്റ്റിക്കറുകള്‍ വ്യാപകമായി ദുരുപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഇതുസംബന്ധിച്ച നിര്‍ദേശം ഉണ്ടായിട്ടുണ്ടെങ്കിലും കര്‍ശന നടപടിയിലേക്കു കടന്നിരുന്നില്ല. എ ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിലവില്‍ പിഴയീടാക്കുന്നില്ല. വരും ദിവസങ്ങളില്‍ നിയമലംഘകര്‍ക്ക് ബോധവത്കരണ നോട്ടീസ് നല്‍കും. ഇതിന് പിഴയടക്കേണ്ടിവരില്ല. ഈ പ്രവര്‍ത്തനത്തിന്റെ ചുമതലയും കെല്‍ട്രോണിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നിയമലംഘനത്തിനുള്ള പിഴ എന്ന് മുതല്‍ ഈടാക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

10 thoughts on “അനധികൃത സ്റ്റിക്കറുകളും ക്യാമറയിൽ കുടുങ്ങും; മുന്നറിയിപ്പുമായി MVD

  1. ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ഒരാഗ്രഹം മാത്രമേയുള്ളു ഈ സർക്കാർ എത്രയും പെട്ടന്ന് സ്ഥാനം ഒഴിഞ്ഞ് പോണെയെന്ന് .

  2. ആദ്യം സർക്കാർ വാനത്തിലെ വേണ്ടാത്ത സ്റ്റിക്കർ ഇളക്കീട്ട് വാ

  3. ഒരുത്തനും ഇനി വണ്ടിയുമായി പുറത്തിറങ്ങരുത്. തേയ്മാനമുള്ള ടയറും, കളർ മങ്ങിയ വാഹനവും, ബാറ്ററി working അല്ലെങ്കിൽ അത് കൂടി പിടികൂടണം.

  4. ആദ്യം സർക്കാർ വാഹനങ്ങൾ റോഡ് മര്യാദകൾ പാലിച്ചു വണ്ടി ഓടിക്കട്ടെ….

  5. Ee naarikal nattile sakala busukaludeyum painting and sticker work muzhuvan Matti ippozhum KSRTC muzhuvan parasiyagal und sarkkarinu niyamam badhakamalla athiyam changuttam ulla aanugal MVD undel avarekond fine adappik

  6. വണ്ടി ഓടിക്കുമ്പോഷെഡ്‌ഡി ഇട്ടില്ലെങ്കിൽ പിഴ വരോ സാറേ

  7. ഓരോ നിയമങ്ങള്‍ സാധാരണക്കാരയ ജനങ്ങള്‍ ഇനിയും സൈക്കിളില്‍ മാത്രം സഞ്ചരിച്ചാല്‍ മതിയെന്നാണോ വളരെ മോശം ഇങ്ങനെ പിടിച്ചു വാങ്ങുന്നതിലും ഭേദം വല്ല മോഷണത്തിനും പോയിക്കൂടെ

  8. സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ വാഹനങ്ങൾക്കും ഫിറ്റ്നസ്, ഇൻഷുറൻസ് ഇവ ഉണ്ടോ എന്നറിഞ്ഞാൽ കൊള്ളാം

  9. ക്യാമറയിൽ പിടിക്കുമെങ്കിൽ MVD ഉടെയും cheetah യുടെയും KSRTC യുടേയും വണ്ടികളും പിടിക്കുമായിരിക്കം അല്ലെ 😹😹

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed