ബെംഗളൂരു. ഹിമാലയ പര്‍വത നിരകള്‍ക്കുമുകളില്‍ 60 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് സമുദ്രമുണ്ടായിരുന്നുവെന്ന നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും (IISc Banglore) ജപാനിലെ നിഗാത യുനിവേഴ്‌സിറ്റിയിലേയും (Niigata University) ഗവേഷകരുടെ സംഘമാണ് ഇങ്ങനെ ഒരു പുരാതന സമുദ്രത്തിന്റെ മഞ്ഞിലുറഞ്ഞു പോയ ശേഷിപ്പുകള്‍ കണ്ടെത്തിയത്. ഹിമാലയത്തിലെ പാറകളിലെ ധാതുനിക്ഷേപങ്ങളില്‍ നിന്നാണ് ഇങ്ങനെ ഒരു സമുദ്രത്തിന്റെ ആദ്യ തെളിവുകള്‍ ലഭിച്ചത്. ധാതുനിക്ഷേപത്തിനുള്ളില്‍ കുടുങ്ങിയ ജലകണങ്ങള്‍ കണ്ടെത്തിയത് ഭൂമിയുടെ പരിണാമ ചരിത്രത്തിലേക്കു കൂടി വെളിച്ചം വീശുന്ന നിര്‍ണായക കണ്ടെത്തലാണ്. ഭൂമിയുടെ ആദ്യകാല ഘട്ടങ്ങളില്‍ എങ്ങനെ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന ഗവേഷണമാണിത്.
പ്രികാംബ്രിയന്‍ റിസര്‍ച് (Precambrian Research) എന്ന ശാസ്ത്രഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠന പ്രബന്ധത്തിന്റെ പ്രധാന രചയിതാവ് ഐഐഎസ്‌സിയിലെ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസിലെ പിഎച്ഡി ഗവേഷകനായ പ്രകാശ് ചന്ദ്ര ആര്യയാണ്. കാല്‍ഷ്യം, മഗ്നീഷ്യം കാര്‍ബൊനേറ്റ് എന്നിവയാല്‍ സമ്പന്നമായ ധാതുനിക്ഷേപങ്ങളിലാണ് വിശദമായ പഠനം നടത്തിയത്.
60 കോടി വര്‍ഷം പഴക്കമുള്ള സമുദ്രജലത്തിന്റെ ശേഷിപ്പുകള്‍ ഇതുവരെ കണ്ടെത്തിയിരുന്നില്ലെന്ന് പഠന സംഘത്തിന് നേതൃത്വം നല്‍കിയ ഐഐഎസ് സിയിലെ പ്രൊഫസര്‍ ഡോ. സജീവ് കൃഷ്ണന്‍ പറയുന്നു. ഹിമാലയത്തിലെ ധാതുലവണങ്ങളടങ്ങിയ പാറകളുടെ പ്രായത്തില്‍ നിന്നാണ് അതിനുള്ളില്‍ കുടുങ്ങിക്കിടന്ന ജലകണങ്ങളുടെ പ്രായം വേര്‍ത്തിരിച്ച് മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.com/es-MX/register?ref=JHQQKNKN