റഷ്യൻ യാത്ര ചെലവ് കുറയും; ഇന്ത്യക്കാര്‍ക്ക് ഇ-വിസ ഓഗസ്റ്റ് മുതൽ

ന്യൂ ദല്‍ഹി. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് റഷ്യ ഇലക്ട്രോണിക്‌സ് വിസ (e-visa) അനുവദിച്ചു തുടങ്ങും. ഇന്ത്യയുള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കുമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടൂറിസം, ബിസിനസ്, അതിഥി സന്ദര്‍ശനം, പരിപാടികളില്‍ പങ്കെടുക്കല്‍ തുടങ്ങി ഏത് ആവശ്യത്തിനും ഇ-വിസ ഉപയോഗിക്കാം.

ഇന്ത്യന്‍ വിനോദ സഞ്ചാരികൾക്ക് ഇതൊരു അനുഗ്രഹമാകും. റഷ്യന്‍ വിസ ഇനി വേഗത്തില്‍ ലഭിക്കും. രേഖകളെല്ലാം സമര്‍പ്പിച്ച് അനുമതിക്കായി ഏറെ നാൾ കാത്തിക്കേണ്ടി വരില്ല. നീണ്ട പ്രൊസസിങ് സമയവും എടുക്കില്ല. അപേക്ഷിച്ചാല്‍ നാലു ദിവസത്തിനകം സിംഗിള്‍ എന്‍ടി ഇ-വിസ ലഭിക്കും.

ഇ-വിസ ഫീസും കാലാവധിയും

ഇ-വിസയുടെ കോണ്‍സുലാര്‍ ഫീസ് ഏകദേശം 40 ഡോളര്‍ വരും. അതായത് 3300 ഇന്ത്യന്‍ രൂപയോളം. സഞ്ചാരികള്‍ക്ക് താങ്ങാവുന്ന നിരക്കാണിത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രധാനമായും ഇ-വിസ അവതരിപ്പിച്ചിരിക്കുന്നത്. 60 ദിവസമാണ് ഇ-വിസയുടെ കാലാവധി. ഇതുപയോഗിച്ച് 16 ദിവസം വരെ റഷ്യയില്‍ തങ്ങാം.

ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ റഷ്യ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന ഒരു ഹോളിഡേ ഡെസ്റ്റിനേഷന്‍ കൂടിയാണ്.

Also Read മിക്ക വിമാനയാത്രികർക്കും ഈ ഓഫർ അറിയില്ല, വിശദമായി വായിക്കൂ

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed