തിരുവനന്തപുരം. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ചിറയിന്‍കീഴില്‍ പരശുറാം എക്‌സ്പ്രസിന് സ്റ്റോപ് അനുവദിച്ചു. ഇന്നു മുതല്‍ നിര്‍ത്തിത്തുടങ്ങും. മാംഗ്ലൂര്‍ സെന്‍ട്രല്‍-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) വൈകീട്ട് 6.03ന് ചിറയിന്‍കീഴ് എത്തിച്ചേരും. 06.04ന് പുറപ്പെടും. നാഗര്‍കോവിലില്‍ നിന്ന് മാംഗ്ലൂരിലേക്ക് തിരിച്ചുള്ള (16650) യാത്രയില്‍ രാവിലെ 6.36ന് ചിറയിന്‍കീഴ് എത്തും. 06.37ന് പുറപ്പെടും.
ഇന്ന് വൈകീട്ട് 6.10 ചിറയിന്‍കീഴ് സ്റ്റേഷനില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.