ഒഡീഷ ട്രെയിന്‍ ദുരന്തം: ട്രാക്കുകള്‍ പൂര്‍വസ്ഥിതിയിലാക്കി, ട്രെയിനുകള്‍ ഓടിത്തുടങ്ങി

ബാലസോര്‍. രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായ ഒഡീഷയിലെ ബാലസോറില്‍ റെയില്‍വെ ട്രാക്കുകള്‍ പുനഃസ്ഥാപിച്ചു ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. 51 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ടു ട്രാക്കുകളും അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയായത്. അപകടം നടന്ന ട്രാക്കിലൂടെ ഞായറാഴ്ച രാത്രി 10.40ന് ചരക്കു വണ്ടി കടന്നു പോയി. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരും ഇവിടെ ഉണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ ഈ റൂട്ടിലൂടെയുള്ള എല്ലാ സര്‍വീസുകളും പുനഃസ്ഥാപിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

Also Read എഐ ക്യാമറകൾ ഇന്ന് മുതൽ പിഴയിടും

ആയിരത്തിലധികം തൊഴിലാളികള്‍ ചേര്‍ന്നാണ് വിവിധ യന്ത്രസാമഗ്രികളുടെ സഹായത്തോടെ റെയില്‍വെ ട്രാക്കുകള്‍ അറ്റക്കുറ്റപ്പണി നടത്തിയത്. ട്രാക്കുകളിലെ വൈദ്യൂതീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് അപകടമുണ്ടാക്കിയതെന്ന് റെയില്‍വെ ബോര്‍ഡ് അറിയിച്ചിരുന്നു. സിബിഐ ഈ അപകടം അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed