മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് ഇന്ന് തുടക്കമാകും

തലശ്ശേരി. മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് ഇന്ന് ഡ്രൈവ് ഇൻ ബീച്ചിൽ തിരിതെളിയും. വൈകിട്ട് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കലാ-സാംസ്കാരിക പരിപാടികൾ, പ്രദർശന വിപണന മേള, ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷ്യമേള, ഫ്ലവർഷോ, ഗെയിമുകൾ, മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടാകും.
മൈലാഞ്ചിയിടൽ, ഒപ്പന, പുഞ്ചിരി (6 മുതൽ 12 വയസ് വരെ), ഫാഷൻ ഷോ (6 മുതൽ 15 വയസ് വരെ), ഇരട്ടകളുടെ സംഗമം, സിനിമാറ്റിക്‌ ഡാൻസ് ഗ്രൂപ്പ് (15 വയസ് മുതൽ), കരോക്കെ മലയാള സിനിമാ ഗാനാലാപനം (15 വയസ് മുതൽ), തിരുവാതിര ഫെസ്റ്റ്, മാപ്പിളപ്പാട്ട് കരോക്കെ ആലാപനം (15 വയസ് മുതൽ), പായസം, തലശ്ശേരിയുടെ പരമ്പരാഗത ചായക്കടികൾ ഉൾപ്പെടുത്തിയ പാചകം, കൈകൊട്ടിക്കളി എന്നിവയിൽ മത്സരം നടത്തും. പങ്കെടുക്കേണ്ടവർ 20-ന് വൈകിട്ട് അഞ്ചിന് മുൻപ്‌ രജിസ്റ്റർ ചെയ്യണം. ഫോൺ: 9995353359, 9895970216

Legal permission needed