കൊല്‍ക്കത്ത, വാരാണസി, ലക്‌നൗ; കൊച്ചിയില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍

air india express tripupdates

കൊച്ചി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിവിധ ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. കൊല്‍ക്കത്ത, ലക്‌നൗ, വാരാണസി, റാഞ്ചി, റായ്പൂര്‍, ചണ്ഡിഗഡ്, പൂനെ, ബഗ്‌ദോഗ്ര എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ എന്നീ കമ്പനികളാണ് സര്‍വീസ് നടത്തുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആഴ്ചയില്‍ ആറ് സര്‍വീസാണ് കൊല്‍ക്കത്തയിലേക്കുള്ളത്. ചണ്ഡിഗഡ്, റാഞ്ചി, റായ്പൂര്‍, വാരാണസി, ലക്‌നൗ എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോയും, പൂനെയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും, റാഞ്ചി, ബഗ്‌ദോഗ്ര എന്നിവിടങ്ങളിലേക്ക് എയര്‍ ഏഷ്യയുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ സര്‍വീസുകള്‍ ആരംഭിച്ചതോടെ കൊച്ചിയില്‍ നിന്നുള്ള പ്രതിവാര സര്‍വീസുകള്‍ 1688 ആയി ഉയര്‍ന്നു. കൊച്ചിയില്‍ നിന്ന് മറ്റു ഇന്ത്യന്‍ വന്‍നഗരങ്ങളിലേക്കുള്ള സര്‍വീസുകളും വര്‍ധിച്ചിട്ടുണ്ട്. ഒരു ദിവസം ബെംഗളൂരുവിലേക്ക് മാത്രം 20 സര്‍വീസുകളുണ്ട്. ദല്‍ഹിയിലേക്ക് 13ഉം മുംബൈയിലേക്ക് 10ഉം പ്രതിദിന സര്‍വീസുകളുണ്ട്.

Legal permission needed