മേവാർ ഫെസ്റ്റിവൽ മാർച്ച് 24ന്; തടാക നഗരി ഒരുങ്ങി

രാജസ്ഥാന്റെ സാംസ്കാരിക പ്രൗഢി വിളിച്ചോതുന്ന പ്രശസ്തമായ ആഘോഷങ്ങളിലൊന്നാണ് മേവാർ ഫെസ്റ്റിവൽ. തടാകങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഉദയ്പൂരിൽ എല്ലാ വർഷവും മാർച്ച്-ഏപ്രിൽ കാലയളവിൽ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ സാംസ്കാരികോത്സവം കൂടിയാണിത്. വസന്തകാലത്തിന്റെ വരവറിയിക്കുന്ന വർണാഭമായ ആഘോഷമാണിത്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞും രംഗോലികളൊരുക്കിയും നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ ആഘോഷത്തിന്റെ ഭാഗമാവും.

ഇത്തവണ മാർച്ച് 24 മുതൽ 26 വരെയാണ് ഉത്സവം അരങ്ങേറുന്നത്. പ്രൗഢ ഗംഭീരമായ ഗംഗൗർ ഘോഷയാത്ര, രാജസ്ഥാനി നാടോടി നൃത്ത പ്രകടനങ്ങൾ, നാടോടിസംഗീതം, വർണാഭമായ രംഗോലികൾ, അതിമനോഹരമായ അലങ്കാരങ്ങളിലും തോരണങ്ങളിലും മുങ്ങി നിൽക്കുന്ന ഉദയ്പൂർ തെരുവുകൾ തുടങ്ങി ഒട്ടേറെ കാഴ്ചകൾ ഈ ഉത്സവം സന്ദർശകർക്കായി ഒരുക്കുന്നു. ഉദയ്പൂരിലേയും സമീപ ഗ്രാമങ്ങളിലേയും തദ്ദേശീയർക്കു പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമെത്തുന്ന വിനോദ സഞ്ചാരികളും ധാരാളമായി ഈ ആഘോഷത്തിൽ പങ്കാളികളാകും. രാജസ്ഥാൻ ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഉത്സവം.

ഉത്സവത്തിനായുള്ള തയ്യാറെടുപ്പുകൾ മാസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിക്കുന്നു, ഉത്സവം അടുക്കുന്തോറും ഉദയ്പൂർ നഗരം കൂടുതൽ സജീവമാകും. ഉത്സവത്തിന്റെ തീയതി അടുത്തുവരുന്നതോടെ പ്രദേശവാസികളും വിനോദസഞ്ചാരികളും കലാകാരന്മാരും നഗരത്തിലേക്ക് ഒഴുകിയെത്താൻ തുടങ്ങുന്നു. രജപുത്ര ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമന്വയമാണ് ഈ ഉത്സവം. ഉദയ്പുർ ഉൾപ്പെടുന്ന മേവാർ മേഖലയുടെ ചരിത്രവും പാരമ്പര്യവും മതപരമായ സവിശേഷതകളുമെല്ലാം അനുഭവിച്ചറിയാൻ ഈ ആഘോഷം സഹായിക്കും.

HOW TO REACH HERE

  • BY AIR Udaipur has its very own airport known as the Maharana Pratap Airport or Dabok Airport, with connectivity to all major cities of India. One can easily avail the services of taxis and buses to reach the city.
  • BY ROAD Udaipur is well connected with almost all the cities in Rajasthan, and within India. State owned and private buses regularly ply on the route along with cabs.
  • BY TRAIN Udaipur is well connected by the rail network. The railway station is located right in the middle of the city. Other than the services of daily and express trains, one can also enjoy the luxurious travel offered by Palace on Wheels and Maharaja’s express to reach the city.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed