പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മസിനഗുഡി. നാഗരികത അധികം കടന്നു ചെന്നിട്ടില്ലാത്ത വനത്തിനുള്ളിലെ മനോഹരമായ ഒരു ഗ്രാമമാണിത്. ടിക്കറ്റെടുക്കാതെ നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ വണ്ടിയിലിരുന്നു തന്നെ സുരക്ഷിതമായി ഇവിടെ കാണാം.
ഊട്ടിയിലേക്കുള്ള യാത്രയില്‍ ഈ കാനനസുന്ദരിയെ സ്നേഹിക്കാത്തവർ ആരുമുണ്ടാകില്ല. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോള്‍ മുപ്പത്തിയാറ് ഹെയര്‍പിന്‍ വളവുകളോടു കൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവര്‍ പലര്‍ക്കും മസിനഗുഡി ഹരമാണ്. ഊട്ടിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തില്‍ കാടിനകത്തുള്ള ഒരു ചെറിയ അങ്ങാടി അതാണ് മസിനഗുഡി.
ഈ ചെറു അങ്ങാടിക്ക് മുമ്പും ശേഷവും വനത്തിലേക്ക് നീളുന്ന നിരവധി പാതകള്‍ ഉണ്ട്. അവിടെ നിന്ന് ഗൂഡലൂര്‍ എത്താന്‍ ഏകദേശം 25 കിലോമീറ്റര്‍ സഞ്ചരിക്കണം. മസിനഗുഡി റോഡ്, ഊട്ടി മൈസൂര്‍ റോഡില്‍ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പ് പ്രസിദ്ധമാണ്.ഇവിടെ നിന്നാണ് മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള സഫാരികള്‍ ഓപെറേറ്റ് ചെയ്യുന്നതും. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണല്‍പാര്‍ക്ക്.
Also Read മൂന്ന് കാടുകളും മൂന്ന് സംസ്ഥാനങ്ങളും കടന്നൊരു വനയാത്ര
കൊച്ചിയില്‍ നിന്നും ഏകദേശം 271 കിലോ മീറ്ററാണ് ദൂരം. മസിനഗുഡി ഏകദേശം 320 കിലോമീറ്റർ ചുറ്റളവിലുള്ള കടുവാ സങ്കേതമായ സംരക്ഷിത വനമാണ്. ഇവിടെ മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ ഒരു കടുവ വീതം ഉണ്ടന്നാണ് കണക്ക്. മസിനഗുഡിയില്‍ ഏതുസമയം പോയാലും ആനകളെയും കാട്ടുപോത്തുകളെയും മയിലുകളെയും വളരെയധികം മാന്‍കൂട്ടങ്ങളെയും കാണാൻ സാധിക്കും.
പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. മസിനഗുഡിയെ പ്രകൃതി സ്‌നേഹികളുടെയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെയും പ്രിയപ്പെട്ട സ്ഥലമാക്കുന്നതിന് നിരവധി കാര്യങ്ങളുണ്ട്. തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്.
മുതുമല – മസിനഗുഡി- ഊട്ടി റോഡുകൾ മനോഹരവും പ്രകൃതി രമണീയവും ഒപ്പം ആപൽകരവുമാണ്. ഹരം പകരുന്ന ഡ്രൈവ് ഫീൽ ലഭിക്കുമെങ്കിലും പതുക്കെ ക്ഷമയോടെ പോകേണ്ട റൂട്ടാണിത്.